കൊറോണ വൈറസ്: ബ്രിട്ടനെ മറികടന്ന് ഇന്ത്യ, രോഗികളുടെ എണ്ണത്തിൽ നാലാമത്!!
ദില്ലി: കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമതെത്തി. വ്യാഴാഴ്ചയോടെ 2,95,772 കേസുകളാണ് ഇതിനകം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബ്രിട്ടനിൽ 2,91,588 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റഷ്യയിൽ നാല് ലക്ഷം കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്രസീലിൽ 7.72 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 20 ലക്ഷം കേസുകൾ റിപ്പോർട്ട് അമേരിക്കയാണ് കൊറോണ വൈറസ് ബാധിതരുടെ കാര്യത്തിലും മരണ സംഖ്യയിലും ഒന്നാമതുള്ളത്.
മെയ് 24ന് ശേഷമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരാൻ തുടങ്ങിയത്. ഇതോടെയാണ് ഏറ്റവും കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. വെറും 18 ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ നാലാമതെത്തുന്നത്. കൊറോണ വൈറസ് ഏറ്റവുമധികം നാശം വിതച്ച രണ്ട് രാജ്യങ്ങളായ സ്പെയിനെയും ഇറ്റലിയെയും ഇന്ത്യ ഇതിനകം മറികടന്നിട്ടുണ്ട്. ഡിസംബർ മാസത്തോടെ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ മാർച്ച് മാസത്തോടെ ലോകാരോഗ്യ സംഘടന ആഗോള മഹാരമാരിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാർച്ച് 25ന് ഇന്ത്യയിൽ ലോക്ക്ഡൌൺ പ്രഖ്യാപിക്കുമ്പോൾ 500 കേസുകളും 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 900 കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലാണ് ഏറ്റവും അധികം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9,996 പേർക്കാണ് ഇന്ത്യയിൽ ഈ സമയത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.
ഒരു ദിവസം 350 മരണങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇന്ത്യയെ സംബന്ധിച്ച് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യ. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8500ലേക്ക് അടുക്കുകയാണ്. 3,483 കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ മൂന്നിലൊന്നിനേക്കാൾ അധികമാണ് മഹാരാഷ്ട്രയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഘട്ടം ഘട്ടമായി ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർധനവ് രേഖപ്പെടുത്താൻ തുടങ്ങിയത്.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications