Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം

ക്രൂഡ് ഓയില്‍ പ്രതിസന്ധി ലോകത്ത് പ്രധാന ചര്‍ച്ചയാണ്. പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് കടല്‍പാത അടച്ചതുമെല്ലാം ഇന്ത്യയെ ഊര്‍ജ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന സൂചനകളുണ്ട്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും മറ്റും ലോകത്തിന്റെ മറ്റു മേഖലയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അതിനിടെയാണ് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത.

ഇന്ത്യ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ അളവ് കൂടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായി ഈ വര്‍ഷത്തെ ഉല്‍പ്പാദനം. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലെ എണ്ണ ഖനന മേഖലയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കുകയാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി. ഇത് ഗുജറാത്തിലേക്കും ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും എത്തും.

india crude oil production in thar desert

ഥാര്‍ മരുഭൂമിയില്‍ നിന്ന് ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ 1202 ബാരല്‍ ആയി വര്‍ധിച്ചു എന്നാണ് പുതിയ വാര്‍ത്ത. ജോധ്പൂരിലെ ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 705 ബാരല്‍ എണ്ണയാണ് ഓരോ ദിവസവും കുഴിച്ചെടുത്തിരുന്നത്. 70 ശതമാനം ഉല്‍പ്പാദനം വര്‍ധിപ്പിച്ചത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ നിന്ന് മതിയായ അളവില്‍ ക്രൂഡ് ഓയില്‍ എത്താത്ത സാഹചര്യത്തില്‍.

ജയ്‌സാല്‍മീറിലെ ബാഗേവാല എണ്ണ മേഖലയില്‍ നിന്ന് ടാങ്കറിലാക്കി ക്രൂഡ് ഓയില്‍ ഒഎന്‍ജിസിയുടെ ഗുജറാത്തിലെ മെഹ്‌സാനയിലുള്ള ശുദ്ധീകരണ കേന്ദ്രത്തിലെത്തിക്കും. ശേഷം പൈപ്പ് ലൈന്‍ വഴി കോയാലി ശുദ്ധീകരണ കേന്ദ്രത്തിലെത്തിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ശുദ്ധീകരണ കേന്ദ്രമാണിത്. ഇവിടെ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.

ഹെവി ക്രൂഡ് ഓയില്‍ ഖനനം ഇങ്ങനെ

രാജസ്ഥാനില്‍ നിന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43773 മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ആണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ചത്. അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 32787 മെട്രിക് ടണ്‍ ആയിരുന്നു. സൈക്ലിക് സ്റ്റീം സ്റ്റിമുലേഷന്‍ വഴിയാണ് ഉല്‍പ്പാദനം കൂട്ടാന്‍ സാധിച്ചത്. കട്ടിയുള്ള ക്രൂഡ് ഓയില്‍ ആണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഖനനവും വേര്‍ത്തിരിക്കലും പ്രയാസമേറിയതാണ്.

എന്നാല്‍ ചൂട് വര്‍ധിപ്പിച്ച് കട്ടി കുറച്ചാണ് ഖനനവും വേര്‍ത്തിരിക്കലും ഇപ്പോള്‍ നടത്തുന്നത്. ഇതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ബാഗേവാല പാടങ്ങളില്‍ ഹെവി ക്രൂഡ് ഓയില്‍ ആണുള്ളത്. കട്ടി കൂടിയതിനാല്‍ ഇവ അതിവേഗം ഒഴുകില്ല. ഉപയോഗിക്കാനും പ്രയാസമാണ്. വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്നതിന് കൂടുതല്‍ ശുദ്ധീകരണം വേണ്ടി വരും. ഈ വേളയിലാണ് ചൂട് വര്‍ധിപ്പിച്ച് ഹെവി ഓയിലിനെ നേര്‍ത്തതാക്കി മാറ്റുന്നത്.

പശ്ചിമേഷ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഹോര്‍മുസ് പാത അടച്ചതോടെ പഴയ പോലെ കപ്പലുകള്‍ വരുന്നില്ല. ആഫ്രിക്ക വഴിയുള്ള പാത ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ചെലവ് കൂടുതലാണ്. ഈ വേളയിലാണ് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു എന്ന വാര്‍ത്ത. 19 എണ്ണ കിണറുകളില്‍ പുതിയ മാതൃകയില്‍ ഖനനം നടത്തിവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+