Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചക വാതക വില കുറഞ്ഞു!! പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ദില്ലി; കൊറോണ പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ പാചക വാതക വില കുത്തനെ കുറച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലണ്ടറുകളുടെ വിലയിൽ 62 രൂപ 50 പൈസയാണ് കുറച്ചത്. ഇതോടെ സിലണ്ടറിന്റെ വില 734 ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയാണ് കുറഞ്ഞത്.1274 രൂപ 50 പൈസയാണ് പുതിയ വില.

മാർച്ച് ആദ്യവാരവും പാചക വാത സിലണ്ടിറിന് വില കുറഞ്ഞിരുന്നു. 2019 ആഗസ്തിന് ശേഷം വില കുറച്ചത് കഴിഞ്ഞ മാസം മാത്രമായിരുന്നു. മാർച്ചിന് മുൻപ് ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയിരുന്നു. 50 ശതമാനം വില വർധനയായിരുന്നു അതുവരെ ഉണ്ടായത്. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉണ്ടായ കുറവാണ് പാചകവാതക സിലണ്ടറിന്റെ വില കുറയാൻ കാരണം.

 cylinder-

ഫെബ്രുവരിയിൽ ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 146 രൂപ വർധിപ്പിച്ചത് ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഒറ്റയടിക്ക് 145 രൂപയായിരുന്നു വർധിപ്പിച്ചത്. ആറുവർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയായിരുന്നു ഇത്.

അതേസമയം എല്ലാ മാസവും വില വർധിപ്പിച്ച് സബ്സിഡി ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.നിലവില്‍ 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഒരു വീട്ടിലേക്കു നല്‍കുന്നത്. അതിന് മുകളില്‍ ആവശ്യമായി വന്നാല്‍ സബ്‌സിഡി ഇല്ലാതെയുള്ള വിപണി വില നല്‍കി വാങ്ങേണ്ടി വരും എന്നായിരുന്നു റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+