കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക വാതക വില കുറഞ്ഞു!! പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

  • By Desk
Google Oneindia Malayalam News

ദില്ലി; കൊറോണ പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ പാചക വാതക വില കുത്തനെ കുറച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലണ്ടറുകളുടെ വിലയിൽ 62 രൂപ 50 പൈസയാണ് കുറച്ചത്. ഇതോടെ സിലണ്ടറിന്റെ വില 734 ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയാണ് കുറഞ്ഞത്.1274 രൂപ 50 പൈസയാണ് പുതിയ വില.

മാർച്ച് ആദ്യവാരവും പാചക വാത സിലണ്ടിറിന് വില കുറഞ്ഞിരുന്നു. 2019 ആഗസ്തിന് ശേഷം വില കുറച്ചത് കഴിഞ്ഞ മാസം മാത്രമായിരുന്നു. മാർച്ചിന് മുൻപ് ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയിരുന്നു. 50 ശതമാനം വില വർധനയായിരുന്നു അതുവരെ ഉണ്ടായത്. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉണ്ടായ കുറവാണ് പാചകവാതക സിലണ്ടറിന്റെ വില കുറയാൻ കാരണം.

 cylinder-

ഫെബ്രുവരിയിൽ ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 146 രൂപ വർധിപ്പിച്ചത് ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയായിരുന്നു. ഒറ്റയടിക്ക് 145 രൂപയായിരുന്നു വർധിപ്പിച്ചത്. ആറുവർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയായിരുന്നു ഇത്.

അതേസമയം എല്ലാ മാസവും വില വർധിപ്പിച്ച് സബ്സിഡി ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.നിലവില്‍ 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഒരു വീട്ടിലേക്കു നല്‍കുന്നത്. അതിന് മുകളില്‍ ആവശ്യമായി വന്നാല്‍ സബ്‌സിഡി ഇല്ലാതെയുള്ള വിപണി വില നല്‍കി വാങ്ങേണ്ടി വരും എന്നായിരുന്നു റിപ്പോർട്ടുകൾ.

ആടുജീവിതം സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാനാവില്ല; പകരം മറ്റൊരു സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ആടുജീവിതം സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാനാവില്ല; പകരം മറ്റൊരു സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

പുഛിക്കും,തെറി വിളിക്കും,മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും'; രൂക്ഷവിമർശനം, കുറിപ്പ്പുഛിക്കും,തെറി വിളിക്കും,മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും'; രൂക്ഷവിമർശനം, കുറിപ്പ്

'ഇസ്ലാമിക് ലഹള';നിസാമുദീന്‍ സംഭവത്തില്‍ മുസ്ലീം വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഐടി സെല്‍ മേധാവി'ഇസ്ലാമിക് ലഹള';നിസാമുദീന്‍ സംഭവത്തില്‍ മുസ്ലീം വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഐടി സെല്‍ മേധാവി

English summary
India cuts natural gas price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X