കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മരിക്കുന്നത് 10 ലക്ഷത്തില്‍ 83 പേര്‍; പല രാജ്യങ്ങളിലും 600ലധികം, നേട്ടമെന്ന് മോദി

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ മേഖലയില്‍ ഇന്ത്യ മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷം പേരില്‍ 83 പേര്‍ മരിക്കുന്നു എന്നതാണ് ഇന്ത്യയിലെ കണക്ക്. എന്നാല്‍ മറ്റു പല രാജ്യങ്ങളിലും ഇത് 600ല്‍ അധികമാണ്. ഈ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയുടെ പ്രതിരോധം മകിച്ചതാണ്. മറ്റു വികസിത രാജ്യങ്ങളേക്കാള്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നും മോദി പറഞ്ഞു.

n

ഉല്‍സവ സീസണില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ആവശ്യകതയും മോദി എടുത്തു പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവ് കഴിഞ്ഞിട്ടുണ്ടാകാം. എന്നാല്‍ കൊറോണ പൂര്‍ണമായും അകന്നിട്ടില്ല. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്ന് മോദി ഉണര്‍ത്തി. ജനതാ കര്‍ഫ്യൂ മുതല്‍ ഇന്ത്യ കൊറോണക്കെതിരായ പോരാട്ടത്തിലാണ്. അത് ഇപ്പോഴും തുടരുന്നു. സാമ്പത്തിക രംഗം പതിയെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണക്കെതിരായ മരുന്ന് ലഭ്യമാകും വരെ നിര്‍ബന്ധമായും പോരാട്ടം തുടരണം. മരുന്ന് ലഭ്യമായാല്‍ എല്ലാ പൗരന്‍മാര്‍ക്കും എത്തുമെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും മോദി പറഞ്ഞു.

കേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധുകേന്ദ്രത്തെ വെല്ലുവിളിച്ച് പഞ്ചാബ് സര്‍ക്കാര്‍; 4 ബില്ലുകള്‍ പാസാക്കി, കേന്ദ്ര കാര്‍ഷിക നിയമം 'അസാധു

പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് കഴിഞ്ഞ ദിവസം കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവെടിയരുതെന്നും സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍, ശുചിത്വം പാലിക്കല്‍ എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ച സംഭവിക്കരുതെന്നും മോദി ഉണര്‍ത്തി.

കൊറോണ കാരണമായ മരണ നിരക്കിലും കുറവുണ്ടായി. മരുന്ന് തയ്യാറായാല്‍ വേഗം ജനങ്ങള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ പോലെ മരുന്ന് തയ്യാറായാല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു സംവിധാനം ആവശ്യമാണ്. എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളും ഇതിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊറോണക്കെതിരെ മൂന്ന് മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. രണ്ടു മരുന്നുകള്‍ രണ്ടാംഘട്ടവും ഒന്ന് മൂന്നാംഘട്ടത്തിലേക്കും കടന്നു. അയല്‍രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായും ഇക്കാര്യത്തില്‍ ഇന്ത്യ സഹകരിക്കുന്നുണ്ട്. മരുന്ന് തയ്യാറായാല്‍ സംഭരണം, വിതരണം, വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിലുള്ള പദ്ധതി നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് യോഗത്തില്‍ വിശദീകരിച്ചു.

English summary
India death rate at per million population is 83- Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X