കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച്‌ കനേഡിയന്‍ പ്രധാനമന്ത്രി; പ്രിതിഷേധിച്ച്‌ കോവിഡ്‌ യോഗം ബഹിഷ്‌കരിച്ച്‌ ഇന്ത്യ

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‌ തുടര്‍ച്ചയായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതിന്‌ പിന്നാലെ കാനഡ വിദേശകാര്യ മന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിച്ച്‌ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍.
കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയന്‍ വിദേശകാര്യ ഫ്രാങ്കോസ്‌ ഫിലിപ്പ്‌ നയിക്കുന്ന യോഗം ഡിസംബര്‍ ഏഴാം തിയതി നിശ്ചയിച്ചിരുന്നത്‌.

ഇതിനിടെയാണ്‌ കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട്‌ ട്രൂഡോ എത്തിയത്‌. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച്‌ കഴിഞ്ഞ ദിവസം കനേഡിയന്‍ സാഥാനപതിയെ ഇന്ത്യ വിളിച്ച്‌ വരുത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമാകുമെന്നും അറിയിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ യോഗത്തില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിയുടെ പിന്‍വാങ്ങല്‍.

jayasankar

മറ്റ്‌ ചില തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ്‌ വിദേശകാര്യ മന്ത്രാലയം കാനഡയെ അറിയിച്ചിരിക്കുന്നത്‌. എസ്‌ ജയശങ്കറും ഇത്‌ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. കോവിഡുമായി ബന്ധപ്പെട്ട്‌ കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ച്‌ ചേര്‍ത്തിരിുന്ന മറ്റൊരു വെര്‍ച്വല്‍ മീറ്റിങ്ങളില്‍ കഴിഞ്ഞ മാസം ജയശങ്കര്‍ പങ്കെടുത്തിരുന്നു.

സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പാമാണ്‌ കാനഡ നിലകൊള്ളുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രൂഡോ വ്യക്തമാക്കിയത്‌. ഇതിന്‌ മുമ്പും ട്രൂഡോ ഇതേ രീതിയിലുള്ള പ്രസ്‌താവന നടത്തിയിരുന്നു. കനേഡിയന്‍ നോതാക്കളുടെ പ്രസ്ഥാവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ്‌ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ വീണ്ടും കര്‍ഷക സമരത്തെ പിന്തുണച്ച്‌ ട്രൂഡോ രംഗത്തെത്തിയത്‌.

Recommended Video

cmsvideo
Narendra modi discussed farmer protest with ministers

English summary
india decide to drop Canada lead covid strategy meeting because trudo support farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X