സമാധാന ചര്‍ച്ചകള്‍ക്ക് മോദി സമ്മതിച്ചുവെന്ന പാകിസ്താന് മാധ്യമ റിപ്പോര്‍ട്ട്: ഇന്ത്യ തള്ളി
ദില്ലി: ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ ഒടുവില്‍ സമ്മതിച്ചതായി പാകിസ്തന് മാധ്യമ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും യഥാക്രമം തങ്ങളുടെ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ഷാ മെഹ്മൂദ് ഖുറേഷി എന്നിവര്‍ക്ക് കത്തയച്ചതായി എക്സ്പ്രസ് ട്രിബ്യൂണ്‍ അവകാശപ്പെടുന്നു. മോദിയും ജയ്ശങ്കറും പാകിസ്താന്റെ പുതിയ ചര്‍ച്ചയ്ക്കുള്ള ആഹ്വാനത്തോട് ഒടുവില്‍ പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താന് ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളുമായി സുഗമമായ ബന്ധം പുലര്‍ത്തണമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനവും വികസനവും ഇന്ത്യ ആഗ്രഹിക്കുന്നു. ജനങ്ങളുടെ വികസനത്തിനും സമാധാനത്തിനും ഇന്ത്യ എല്ലായ്പ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ട്. പാകിസ്താനും ഈ ആശയത്തെ പ്രശംസിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചെന്ന്
പ്രാദേശിക സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പാകിസ്ഥാനുമായും മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാണ്, ''കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ് പ്രധാനമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. എന്നാല്‍ പാകിസ്ഥാന് മാധ്യമങ്ങള്‍ കത്തുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ദില്ലിയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്ലാമാബാദില് നിന്നുള്ള അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടിയായാണ് പ്രധാനമന്ത്രി മോദിയുടെയും ഇ എ എം ജയ്ശങ്കറുടെയും കത്തുകള്‍ എന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന് മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.

അഭിനന്ദന സന്ദേശങ്ങളോട് പ്രതികരിച്ചു
നയതന്ത്ര വഴക്കമനുസരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പാകിസ്താനില്‍ നിന്നും ലഭിച്ച അഭിനന്ദന സന്ദേശങ്ങളോട് പ്രതികരിച്ചു. പാകിസ്ഥാന് ഉള്‍പ്പെടെ എല്ലാ അയല്‍ക്കാരുമായും ഇന്ത്യ സാധാരണവും സഹകരണപരവുമായ ബന്ധം തേടുന്നുവെന്ന് അവരുടെ സന്ദേശങ്ങളില്‍ അവര്‍ എടുത്തുപറയുന്നു. ഇതിനായി ഭീകരത, അക്രമം, ശത്രുത എന്നിവയില്ലാത്ത ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുകയെന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി തന്റെ മറുപടി സന്ദേശത്തില്‍ പറഞ്ഞു. ഭീകരതയുടെ നിഴലില്‍ നിന്ന് സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദേശകാര്യ മന്ത്രിയും ഊന്നിപ്പറഞ്ഞവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

ചർച്ച ആരംഭിക്കാൻ ആവശ്യം
കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്താന് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന് ഖാന് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഭീകരതയുടെയും അതിര്‍ത്തി കടന്നുകയറ്റത്തിന്റെയും നിഴലില്‍ സംഭാഷണം സാധ്യമല്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യ ആ വാഗ്ദാനം നിരസിച്ചു.

ബാലക്കോട്ട് ആക്രമണം
ഫെബ്രുവരി 26 ന് ജയ്ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) തീവ്രവാദ ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു അയല്‍വാസികളും തമ്മിലുള്ള സംഘര്‍ഷം അഭൂതപൂര്‍വമായ തലത്തിലെത്തി. ഫെബ്രുവരി 14 ന് പുല്‍വാമയിലെ ഒരു സിആര്‍പിഎഫ് കോണ്‍വോയിയില്‍ 40 സൈനികര്‍ രക്തസാക്ഷിത്വം വരിച്ചു. മസൂദ് അസ്ഹറിന്റെ തീവ്രവാദ സംഘടന ജെഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications