കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന ചര്‍ച്ചകള്‍ക്ക് മോദി സമ്മതിച്ചുവെന്ന പാകിസ്താന്‍ മാധ്യമ റിപ്പോര്‍ട്ട്: ഇന്ത്യ തള്ളി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ ഒടുവില്‍ സമ്മതിച്ചതായി പാകിസ്തന്‍ മാധ്യമ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറും യഥാക്രമം തങ്ങളുടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഷാ മെഹ്മൂദ് ഖുറേഷി എന്നിവര്‍ക്ക് കത്തയച്ചതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ അവകാശപ്പെടുന്നു. മോദിയും ജയ്ശങ്കറും പാകിസ്താന്റെ പുതിയ ചര്‍ച്ചയ്ക്കുള്ള ആഹ്വാനത്തോട് ഒടുവില്‍ പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി: നടൻ വിനായകനെ അറസ്റ്റ് ചെയ്തു! മൊഴിയെടുത്ത് ജാമ്യത്തിൽ വിട്ടുലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി: നടൻ വിനായകനെ അറസ്റ്റ് ചെയ്തു! മൊഴിയെടുത്ത് ജാമ്യത്തിൽ വിട്ടു

പാകിസ്താന്‍ ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളുമായി സുഗമമായ ബന്ധം പുലര്‍ത്തണമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനവും വികസനവും ഇന്ത്യ ആഗ്രഹിക്കുന്നു. ജനങ്ങളുടെ വികസനത്തിനും സമാധാനത്തിനും ഇന്ത്യ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ട്. പാകിസ്താനും ഈ ആശയത്തെ പ്രശംസിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചെന്ന്

മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചെന്ന്


പ്രാദേശിക സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പാകിസ്ഥാനുമായും മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാണ്, ''കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തീവ്രവാദം ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ് പ്രധാനമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. എന്നാല്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ കത്തുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ദില്ലിയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്ലാമാബാദില്‍ നിന്നുള്ള അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടിയായാണ് പ്രധാനമന്ത്രി മോദിയുടെയും ഇ എ എം ജയ്ശങ്കറുടെയും കത്തുകള്‍ എന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.

 അഭിനന്ദന സന്ദേശങ്ങളോട് പ്രതികരിച്ചു

അഭിനന്ദന സന്ദേശങ്ങളോട് പ്രതികരിച്ചു

നയതന്ത്ര വഴക്കമനുസരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പാകിസ്താനില്‍ നിന്നും ലഭിച്ച അഭിനന്ദന സന്ദേശങ്ങളോട് പ്രതികരിച്ചു. പാകിസ്ഥാന്‍ ഉള്‍പ്പെടെ എല്ലാ അയല്‍ക്കാരുമായും ഇന്ത്യ സാധാരണവും സഹകരണപരവുമായ ബന്ധം തേടുന്നുവെന്ന് അവരുടെ സന്ദേശങ്ങളില്‍ അവര്‍ എടുത്തുപറയുന്നു. ഇതിനായി ഭീകരത, അക്രമം, ശത്രുത എന്നിവയില്ലാത്ത ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുകയെന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി തന്റെ മറുപടി സന്ദേശത്തില്‍ പറഞ്ഞു. ഭീകരതയുടെ നിഴലില്‍ നിന്ന് സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദേശകാര്യ മന്ത്രിയും ഊന്നിപ്പറഞ്ഞവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

 ചർച്ച ആരംഭിക്കാൻ ആവശ്യം

ചർച്ച ആരംഭിക്കാൻ ആവശ്യം

കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഭീകരതയുടെയും അതിര്‍ത്തി കടന്നുകയറ്റത്തിന്റെയും നിഴലില്‍ സംഭാഷണം സാധ്യമല്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യ ആ വാഗ്ദാനം നിരസിച്ചു.

 ബാലക്കോട്ട് ആക്രമണം

ബാലക്കോട്ട് ആക്രമണം

ഫെബ്രുവരി 26 ന് ജയ്ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) തീവ്രവാദ ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു അയല്‍വാസികളും തമ്മിലുള്ള സംഘര്‍ഷം അഭൂതപൂര്‍വമായ തലത്തിലെത്തി. ഫെബ്രുവരി 14 ന് പുല്‍വാമയിലെ ഒരു സിആര്‍പിഎഫ് കോണ്‍വോയിയില്‍ 40 സൈനികര്‍ രക്തസാക്ഷിത്വം വരിച്ചു. മസൂദ് അസ്ഹറിന്റെ തീവ്രവാദ സംഘടന ജെഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.


English summary
India denies Pak media report on Indo- Pak peace talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X