കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്കെതിരെ തിരിച്ചടിക്കാൻ സർവ്വ സന്നാഹവുമായി ഇന്ത്യ; ലഡാക്കിൽ ടാങ്കുകളും സൈന്യത്തേയും വിന്യസിച്ചു

Google Oneindia Malayalam News

ദില്ലി; ഇന്ത്യയുടെ ഭാഗത്ത് ഇനി ചൈന കടന്ന് കയറിയാൽ വെടിവെയ്ക്കാനുള്ള അനുവാദം സൈന്യത്തിന് നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചിൽ എത്തിയാൽ വെടിവെക്കുമെന്ന് ചൈനീസ് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആറാമത് സൈനിക തല ചർച്ചയ്ക്ക് ശേഷമായിരുന്നു ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

ചർച്ചയിൽ അതിർത്തിയിൽ കൂടുതൽ സൈനിക വിന്യാസം ഉണ്ടാകില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാറായിരിക്കുകയാണ് ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്ക് മേഖലയിൽ കൂടുതൽ യുദ്ധടാങ്കുകളും സൈനികരേയും ഇന്ത്യ വിന്യസിച്ചിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ടാങ്കറുകൾ വിന്യസിച്ചു

ടാങ്കറുകൾ വിന്യസിച്ചു

അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ ലഡാക്കിലാണ് ടാങ്കറുകൾ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ബിഎംപി -2 ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളോടൊപ്പം ടി -90, ടി -72 ടാങ്കുകളുമാണ് വിന്യസിച്ചിരിക്കുന്നത് . ദേശീയ വാർത്താ ഏജൻസിയായ എൻഐഎയാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

കഠിനമായ താപനിലയിലും

കഠിനമായ താപനിലയിലും

മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ പ്രവർത്തിക്കാൻ കഴിയുന്നവയാണ് ബിഎംപി വാഹനങ്ങൾ. ശൈത്യകാലത്ത് കിഴക്കൻ ലഡാക്കിൽ അതികഠിനമായിരിക്കും കാലാവസ്ഥ. രാത്രിയിൽ താപനില മൈനസ് 35 ഡിഗ്രി വരെ താഴുകയും ഉയർന്ന വേഗതയുള്ള തണുത്ത കാറ്റ് ഇവിടെ അനുഭവപ്പെടുകയും ചെയ്യും..

ദുർഘട പ്രദേശത്ത്

ദുർഘട പ്രദേശത്ത്

ലഡാക്ക് പോലുള്ള ദുര്‍ഘട പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഫയർ ആന്റ് ഫ്യൂരി കോര്‍പ്സ്'ലോകത്തു തന്നെ മറ്റൊരിടത്തും ഇല്ല. ഈ മേഖലയിൽ ടാങ്കുകളും യുദ്ധോപകരണങ്ങളും സൂക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു. അതേസമയം സൈന്യത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതായും അദ്ദേഹം അറിയിച്ചു.

സജ്ജമായി സൈന്യം

സജ്ജമായി സൈന്യം

യന്ത്രവൽകൃത കാലാൾപ്പടയാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്. കഠിനമായ കാലാവസ്ഥയിലും വ്യത്യസ്ത ഭൂപ്രദേശങ്ങളിലും ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും. മിസൈൽ സംഭരണം ഉൾപ്പെടെയുള്ള സവിശേഷതകൾ ഉള്ളതിനാൽ ഇവയ്ക്ക് മികച്ച രീതിയിൽ കൂടാുതൽ കാലം പോരാടാനുള്ള കഴിവുണ്ട്.
യന്ത്രവൽകൃത കാലാൾപ്പടയുടെ തോക്കുധാരി പരിശീലനം ലഭിച്ച സൈനികനാണ്, വിവിധതരം ആയുധങ്ങൾ പ്രയോഗിക്കാൻ കഴിവുള്ളയാളാണ്, 15,500 അടി ഉയരത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികൻ വ്യക്തമാക്കി.

മിനിറ്റുകൾക്കം എത്തിച്ചേരും

മിനിറ്റുകൾക്കം എത്തിച്ചേരും

ഇന്ത്യൻ കവചിത റെജിമെന്റുകൾക്ക് ആവശ്യമെങ്കിൽ മിനിറ്റുകൾക്കകം എത്തിച്ചേരാനുള്ള കഴിവുണ്ട്. ഓഗസ്റ്റ് 29നും 30നും രാത്രിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, ടാങ്കുകളടക്കമുള്ളവ അതിർത്തിയിൽ വിന്യസിച്ച സമയത്ത് അടുത്തിടെ അത്തരമൊരു നീക്കം ഇന്ത്യ നടത്തുകയും ചെയ്തിട്ടുണ്ട്.

ടാങ്കുകളുടെ പ്രവർത്തനത്തിന് അനുയോജ്യം

ടാങ്കുകളുടെ പ്രവർത്തനത്തിന് അനുയോജ്യം

കിഴക്കൻ ലഡാക്ക് മുതൽ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന ടിബറ്റൻ പീഠഭൂമി വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശം മുഴുവൻ ടാങ്കുകളുടെ പ്രവർത്തനത്തിന് അനുയോജ്യമാണ്.കഠിനമായ കാലാവസ്ഥയെ നേരിടാൻ പ്രത്യേക ശൈത്യകാല വസ്ത്രങ്ങളും ഇന്ധനം, സ്പെയർ, അസംബ്ലികൾ തുടങ്ങിയ സൗകര്യങ്ങളുമായാണ് സൈന്യം തയാറെടുക്കുന്നതെന്ന് മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു

ലഡാക്ക് മേഖലയിൽ തുടരും

മിനിമം സിമന്റും മണലും ഉപയോഗിച്ച് കണ്ടെയ്നർ ഷെൽട്ടറുകളും ബാരൽ ഷെൽട്ടറുകളും സ്ഥാപിച്ച് സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ സൈനികരെ മേഖലയിൽ പാർപ്പിച്ച് വരികയാണ്. വരുന്ന മഞ്ഞുകാലത്ത് മുഴുവന്‍ സമയവും പ്രശ്‌നബാധിതമായ ലഡാക്ക് മേഖലയില്‍ തുടരാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം.
ഏപ്രിൽ, മെയ് മാസങ്ങളിൽ അതിർത്തിയിൽ തുടങ്ങിയ പ്രശ്നം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. ഗാൽവൻ അതിർത്തിയിൽ ഇന്ത്യ-ചൈനിക സൈനിക ഏറ്റുമുട്ടലോടെയാണഅ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

കൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചുകൊവിഡ് മുക്തി നേടിയ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

ഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധിഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധി

സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസിസൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി

English summary
India Deployed Military Force in Eastern ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X