ഇന്ത്യയുടെ വന്‍ ഒരുക്കം; 50000 സൈനികര്‍ കൂടി അതിര്‍ത്തിയിലേക്ക്, ചൈനയ്ക്ക് ചുട്ട മറുപടി
ദില്ലി: ഏറെ നാളായി പുകഞ്ഞുനില്‍ക്കുകയാണ് ചൈന-ഇന്ത്യ അതിര്‍ത്തി മേഖല. ലഡാക്കിലും മറ്റും ചൈനീസ് സൈന്യത്തിന്റെ പ്രകോപനം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് ചൈനീസ് സൈന്യം കൈയ്യേറ്റത്തിന് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളാകുകയും ചെയ്തു.
Recommended Video
തിരിച്ചടിയില്‍ ചൈനീസ് പക്ഷത്തും നഷ്ടമുണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇനിയും ചൈനയുടെ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ മറുപടി നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 50000 സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍....
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

ചൈനീസ് അതിര്‍ത്തിയില്‍ 50000 സൈനികരെ കൂടി ഇന്ത്യ വിന്യസിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് സൈനികരെ മാറ്റുകയാണ് ചെയ്യുക. നിലവില്‍ അതിര്‍ത്തി മേഖലയില്‍ രണ്ട് ലക്ഷം സൈനികരാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് 40 ശതമാനം സൈനികരെ വര്‍ധിപ്പിച്ച് രണ്ട് ലക്ഷമാക്കിയത്.

നേരത്തെ ചൈനയുടെ നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ സൈനിക വിന്യാസം. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനും ഇന്ത്യ മുതിരാനാണ് സാധ്യതയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധവിമാനങ്ങളും ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ മൂന്ന് പ്രദേശങ്ങളിലാകും യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുക. അടുത്തിടെ ഇന്ത്യ വാങ്ങിയ റഫാല്‍ യുദ്ധ വിമാനങ്ങളും ഇതിലുണ്ടാകുമെന്നാണ് വിവരം. ഇന്ത്യ-ചൈന വ്യാപരം, ഊര്‍ജം എന്നിവ സംബന്ധിച്ച പഠനത്തിന് നാവിക സേനാ കപ്പലും തയ്യാറെടുക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ താഴ്‌വരയിലാണ് ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചത്. ഏറെ നാള്‍ നീണ്ട സംഘര്‍ഷാവസ്ഥ സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോഴും ചൈനീസ് ഭീഷണി അതിര്‍ത്തിയിലുണ്ട്. ഈ സാഹചര്യം നേരിടാനാണ് പുതിയ സേനാ പുനര്‍വിന്യാസം.

ചൈന ഭാവിയില്‍ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയാകുമെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. പാകിസ്താന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ ഉയര്‍ന്നതാണിതെന്ന് ഇന്ത്യ മനസിലാക്കുന്നുണ്ടെന്ന് യാലി സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ സുശാന്ത് സിങ് അഭിപ്രാപ്പെടുന്നു. അതേസമയം, അതിര്‍ത്തിയില്‍ ചൈന എത്ര സൈനികരെ നിലയുറപ്പിച്ചിട്ടുണ്ട് എന്നകാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

ചൈനയുടെ സൈനിക നീക്കം സംബന്ധിച്ച് ചില വിവരങ്ങള്‍ ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. തിബറ്റില്‍ നിന്ന് കൂടുതല്‍ സൈനികരെ സിന്‍ജിയാങ് മിലിറ്ററി കമാന്റിലേക്ക് മാറ്റുകയാണ് ചൈന ചെയ്തത്. ഹിമാലയന്‍ പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചൈനയുടെ ഈ നീക്കം.

തിബറ്റില്‍ സൈനികമായി ചൈന വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആക്രമണം ബാധിക്കാത്ത തരത്തില്‍ യുദ്ധവിമാനങ്ങളെ ഒരുക്കി നിര്‍ത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, അതിര്‍ത്തിയില്‍ പ്രത്യേക പാതകളും തയ്യാറാക്കി. തര്‍ക്ക മേഖലയില്‍ കൂടുതല്‍ സൈനിക സാമഗ്രികളും എത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു












Click it and Unblock the Notifications