കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായി

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ശക്തമായ സേനാ സാന്നിധ്യം മേഖലയില്‍ വേണമെന്ന് ഇന്ത്യ തീരുമാനിച്ചു. തൊട്ടുപിന്നാലെ സൈനിക ടാങ്കുകള്‍ ഗല്‍വാനില്‍ വിന്യസിച്ചു. ഇരു സൈനികരും ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ഒരു ഭാഗത്ത് ചൈനീസ് കൈയ്യേറ്റം നടക്കുന്നത്.

അതിര്‍ത്തിക്ക് അപ്പുറത്ത് ചൈനീസ് സൈന്യവും വന്‍ ഒരുക്കം നടത്തുന്നുണ്ട്. സര്‍വ സായുധരായ ചൈനീസ് സൈന്യം ടെന്റുകളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ സാഹചര്യം കൂടുതല്‍ ഗുരതുരമാകുന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം ടാങ്കുകള്‍ വിന്യസിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആറ് ടി 90 ഭീഷ്മ മിസൈല്‍

ആറ് ടി 90 ഭീഷ്മ മിസൈല്‍

ആറ് ടി 90 ഭീഷ്മ മിസൈല്‍ ടാങ്കുകളാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ മിസൈല്‍ വേധ സംവിധാനവും വിന്യസിച്ചു. ഗല്‍വാര്‍ താഴ്‌വരിയിലാണ് സേനാ സാന്നിധ്യം ഇന്ത്യ ശക്തമാകുന്നത്. ചൈനീസ് സൈന്യം അതിര്‍ത്തിയോട് ചേര്‍ന്ന് കൂടുതല്‍ സൈനികരെ എത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

ഉയര്‍ന്ന പ്രദേശങ്ങളില്‍ തമ്പടിച്ചു

ഉയര്‍ന്ന പ്രദേശങ്ങളില്‍ തമ്പടിച്ചു

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കൂടുതല്‍ ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ ടെന്റുകളിലെല്ലാം സൈനികരുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭീഷ്മ ടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചത്. ഗല്‍വാനിലെ പര്‍വത മേഖലയിലാണ് ഇന്ത്യന്‍ സൈന്യം തമ്പടിച്ചിരിക്കുന്നത്.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
പ്രത്യേക പരിശീലനം നേടിയവര്‍ വേറെ

പ്രത്യേക പരിശീലനം നേടിയവര്‍ വേറെ

കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്ത് ശക്തരായ പ്രത്യേക പരിശീലനം നേടിയ സൈനികരെയും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ചുഷുല്‍ സെക്ടറില്‍ രണ്ട് ടാങ്ക് റെജിമെന്റുകളും തയ്യാറാണ്. എന്ത് പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടയാലും ശക്തമായ തിരിച്ചടി നല്‍കാന്‍ സൈനികര്‍ക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഇന്ത്യ നിരീക്ഷിക്കുന്നു

ഇന്ത്യ നിരീക്ഷിക്കുന്നു

ചൈന സമാധാനത്തിന്റെ പാത സ്വീകരിച്ചാല്‍ ഇന്ത്യയും സമാനമായ നിലപാടിലേക്ക് മാറും. അതേസമയം, കടുത്ത തണുപ്പാണ് ഗല്‍വാനില്‍. ഈ തണുപ്പ് അവഗണിച്ചാണ് സൈനികര്‍ ദൗത്യമേറ്റെടുത്തിരിക്കുന്നത്. അതേസമയം, കിഴക്കന്‍ ലഡാക്കിനോട് ചേര്‍ന്ന മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ സൈനികരെ ചൈന വിന്യസിച്ചതും ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.

ചൈന കൈയ്യേറിയതിന് തെളിവ്

ചൈന കൈയ്യേറിയതിന് തെളിവ്

അതേസമയം, ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ 432 മീറ്റര്‍ കൈയ്യേറിയെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. എന്‍ഡിടിവിയാണ് ഇത് പുറത്തുവിട്ടത്. ചൈനീസ് ടെന്റുകളും വലിയ ഷെല്‍ട്ടറും 14 വാഹനങ്ങളും കൈയ്യേറിയ ഈ പ്രദേശത്ത് നിര്‍ത്തിയിട്ടതായി ചിത്രങ്ങളില്‍ വ്യക്തമാണ്.

ചൈനക്ക് അപ്രതീക്ഷിത തിരിച്ചടി

ചൈനക്ക് അപ്രതീക്ഷിത തിരിച്ചടി

ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ ശക്തമായ പ്രതികരണം അറിയിച്ചത് ചൈനക്ക് കനത്ത പ്രഹരമാണ്. ഇന്ത്യയുടെ നടപടിയില്‍ ചൈനീസ് വിദേശകാര്യ വക്താവ് ആശങ്ക അറിയിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇനിയും സമാനമായ നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്ന് വരും ദിവസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്

ജോസ് പക്ഷം തകര്‍ന്നടിയും; വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ടെന്ന് ജോസഫ്, എംഎല്‍എമാരുണ്ടോ?ജോസ് പക്ഷം തകര്‍ന്നടിയും; വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ടെന്ന് ജോസഫ്, എംഎല്‍എമാരുണ്ടോ?

English summary
India deploys T-90 Bishma tanks in Galwan after Chinese Army beefed up its positions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X