കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലേമുക്കാല്‍ കിലോമീറ്റര്‍ ഉയരത്തില്‍ ഇന്ത്യയുടെ മിസൈല്‍ ടാങ്ക് ടി-90; ചൈനയ്ക്ക് വ്യക്തമായ മറുപടി

Google Oneindia Malayalam News

ദില്ലി: യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള സേനാ പിന്‍മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും നടപടികളും ഇന്ത്യയും ചൈനയും തുടരുകയാണ്. അതിനിടെയാണ് അക്‌സായ് ചിന്നില്‍ അമ്പതിനായിരം സൈനികരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വിന്യസിച്ചു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്.

Recommended Video

cmsvideo
Daulat beg oldie t90 tanks in India border | Oneindia Malayalam

എന്തായാലും ചൈനയ്ക്ക് അതി ശക്തമായ ഒരു മറുപടിയാണ് ഇന്ത്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസൈല്‍ തൊടുക്കാവുന്ന ടി-90 ടാങ്കുകള്‍ ആണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ ഇത്തരത്തില്‍ സൈനിക വിന്യാസം ഒരു പുതിയ സംഭവം ഒന്നുമല്ല.

എന്നാല്‍ ദൗലത് ബേഗ് ഓള്‍ഡിയിലെ ടാങ്കുകളുടെ വിന്യാസം ഒരു ചരിത്രമാണ്. എന്താണ് ഇതില്‍ ഇത്ര പ്രത്യേകത?

16,000 അടി ഉയരത്തില്‍

16,000 അടി ഉയരത്തില്‍

സമുദ്ര നിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലാണ് ദൗലത് ബേഗ് ഓള്‍ഡി. കിലോമീറ്ററില്‍ പറയുകയാണെങ്കില്‍ 4.89 കിലോമീറ്റര്‍- 4876.8 മീറ്റര്‍ ഉയരത്തില്‍! ചരിത്രത്തില്‍ ആദ്യമായാണ് ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസാല്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇങ്ങനെയൊരു സൈനിക വിന്യാസം ഇന്ത്യ നടത്തുന്നത്.

ചൈന ശ്രമിച്ചാല്‍

ചൈന ശ്രമിച്ചാല്‍

നാലായിരത്തോളം സൈനികരെ ആണ് ഇന്ത്യ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളും അടക്കം എല്ലാ സജ്ജീകരണങ്ങളുമുണ്ട്. കാരക്കോറം പാസ് വഴിയുള്ള ചൈനീസ് അക്രമം തടയാന്‍ ലക്ഷ്യമിട്ടാണ് ഈ സൈനിക വിന്യാസം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവസാനത്തെ ഔട്ട്‌പോസ്റ്റ്

അവസാനത്തെ ഔട്ട്‌പോസ്റ്റ്

ഡിബിഒ എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ദൗലത് ബേഗ് ഓള്‍ഡി, ഇന്ത്യയുടെ അവസാന ഔട്ട് പോസ്റ്റ് ആണ്. കാരക്കോറം പാസ്സിന് തെക്കായി ചിപ്-ചിപ് നദീതടത്തിലാണ് ദൗലത് ബേഗ് ഓള്‍ഡി. ഇങ്ങോട്ട് എത്തിപ്പെടാനുള്ള പല പാലങ്ങളും ടി-90 ടാങ്കുകളുടെ ഭാരം താങ്ങാവുന്നവ ആയിരുന്നില്ല. അതുകൊണ്ട് പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അവയെ നദി കടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ തുടങ്ങി

നേരത്തേ തുടങ്ങി

ഡിബിഒയിലെ മുന്നൊരുക്കങ്ങള്‍ ഇന്ത്യ നേരത്തേ തുടങ്ങിയിരുന്നു. എം777 155എംഎം ഹൗവിറ്റ്‌സര്‍ തോക്കുകളും 130 എംഎം തോക്കുകളും ഡിബിഒയില്‍ നേരത്തെ തന്നെ ഇന്ത്യ വിന്യസിച്ചിരുന്നു. പട്രോളിങ് പോയന്റുകളായ 14, 15, 16, 17 എന്നിവിടങ്ങളില്‍ ചൈനീസ് അതിക്രമം ഉണ്ടായപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.

 ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം! ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം!

ഫൈസല്‍ ഫരീദ് കടത്തിയത് ഒരു കോടി രൂപയുടെ സ്വര്‍ണം.... ഒപ്പമുണ്ടായിരുന്നത് റബിന്‍സെന്ന് കസ്റ്റംസ്!!ഫൈസല്‍ ഫരീദ് കടത്തിയത് ഒരു കോടി രൂപയുടെ സ്വര്‍ണം.... ഒപ്പമുണ്ടായിരുന്നത് റബിന്‍സെന്ന് കസ്റ്റംസ്!!

English summary
India deploys, T-90 Tanks at Daulat Bed Oldie, 16,000 feet high- the last out post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X