നാഡയല്ല വര്‍ധ, ദക്ഷിണ തീരത്ത് വര്‍ധ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഈ മേഖലയില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
ചെന്നൈ: നാഡ കൊടുങ്കാറ്റിന് പിന്നാലെ ബംഗാള്‍ ഉല്‍ക്കടലിലെ ന്യൂനമര്‍ദ്ദം ആശങ്ക സൃഷ്ടിക്കുന്നു. വര്‍ധ എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്നാട്, പുതുച്ചേരി കടല്‍ത്തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന വിവരം.
വര്‍ധ ചുഴലിക്കാറ്റ് വീശുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. തീരപ്രദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നാഡ ചുഴലിക്കാറ്റിന് പിന്നാലെയാണ് തീരവാസികളെ ആശങ്കയിലാക്കിയുള്ള വര്‍ധ കൊടുങ്കാറ്റിന്റെ വരവ്.

മഴ തമിഴ്നാട്ടില്‍
നാഡയ്ക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വില്ലുപുരം, കടല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, പുതുച്ചേരിയിലെ കാരയ്ക്കല്‍ ജില്ലകളിലും നല്ല ലഭിയ്ക്കുമെന്നാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയ അറിയിപ്പ്.

നാഡയല്ല, വര്‍ധ
വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരത്തെത്തിയാല്‍ കനത്ത ലഭിച്ചേക്കുമെന്നും കാറ്റിന്റെ ഗതി മാറിയാല്‍ മഴ ലഭിയ്ക്കുന്നത് കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നവംബര്‍ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത നാഡ ചുഴലിക്കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ പുതുച്ചേരിയിലെ ചില തീരങ്ങളില്‍ വീശിയെങ്കിലും കാര്യമായ നാശനഷ്ടത്തിനിടയാക്കിയില്ല.

യുദ്ധക്കപ്പലുകള്‍
തമിഴിനാട്ടിലെ മേഖലയില്‍ തുറമുഖങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന് പുറമേ കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ശക്തി, ഐഎന്‍എസ് സത്പുര, എന്നീ യുദ്ധക്കപ്പലുകളെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍
ബംഗാള്‍ ഉള്‍ക്കടലില്‍ നേവിയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് രഞ്ജിത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിലയുറപ്പിച്ചിട്ടുണ്ട്.

മത്സ്യ ബന്ധത്തിന് വിലക്ക്
നാഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യതൊഴിലാളികളോട് കടലിലിറങ്ങരുതെന്ന് വിലക്കിയിരുന്നു. വര്‍ധ ചുഴലിക്കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വിലക്ക് നീക്കിയിട്ടില്ല. അതേസമയം നാഗപട്ടണത്തുനിന്ന് പത്തോളം ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ 93 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications