കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഡയല്ല വര്‍ധ, ദക്ഷിണ തീരത്ത് വര്‍ധ ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഈ മേഖലയില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

  • By Sandra
Google Oneindia Malayalam News

ചെന്നൈ: നാഡ കൊടുങ്കാറ്റിന് പിന്നാലെ ബംഗാള്‍ ഉല്‍ക്കടലിലെ ന്യൂനമര്‍ദ്ദം ആശങ്ക സൃഷ്ടിക്കുന്നു. വര്‍ധ എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്‌നാട്, പുതുച്ചേരി കടല്‍ത്തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

വര്‍ധ ചുഴലിക്കാറ്റ് വീശുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. തീരപ്രദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നാഡ ചുഴലിക്കാറ്റിന് പിന്നാലെയാണ് തീരവാസികളെ ആശങ്കയിലാക്കിയുള്ള വര്‍ധ കൊടുങ്കാറ്റിന്റെ വരവ്.

മഴ തമിഴ്‌നാട്ടില്‍

മഴ തമിഴ്‌നാട്ടില്‍

നാഡയ്ക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം, കടല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, പുതുച്ചേരിയിലെ കാരയ്ക്കല്‍ ജില്ലകളിലും നല്ല ലഭിയ്ക്കുമെന്നാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പ്.

 നാഡയല്ല, വര്‍ധ

നാഡയല്ല, വര്‍ധ

വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരത്തെത്തിയാല്‍ കനത്ത ലഭിച്ചേക്കുമെന്നും കാറ്റിന്റെ ഗതി മാറിയാല്‍ മഴ ലഭിയ്ക്കുന്നത് കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നവംബര്‍ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത നാഡ ചുഴലിക്കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ പുതുച്ചേരിയിലെ ചില തീരങ്ങളില്‍ വീശിയെങ്കിലും കാര്യമായ നാശനഷ്ടത്തിനിടയാക്കിയില്ല.

യുദ്ധക്കപ്പലുകള്‍

യുദ്ധക്കപ്പലുകള്‍

തമിഴിനാട്ടിലെ മേഖലയില്‍ തുറമുഖങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന് പുറമേ കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ശക്തി, ഐഎന്‍എസ് സത്പുര, എന്നീ യുദ്ധക്കപ്പലുകളെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

 ബംഗാള്‍ ഉള്‍ക്കടലില്‍

ബംഗാള്‍ ഉള്‍ക്കടലില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ നേവിയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് രഞ്ജിത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിലയുറപ്പിച്ചിട്ടുണ്ട്.

മത്സ്യ ബന്ധത്തിന് വിലക്ക്

മത്സ്യ ബന്ധത്തിന് വിലക്ക്

നാഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യതൊഴിലാളികളോട് കടലിലിറങ്ങരുതെന്ന് വിലക്കിയിരുന്നു. വര്‍ധ ചുഴലിക്കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വിലക്ക് നീക്കിയിട്ടില്ല. അതേസമയം നാഗപട്ടണത്തുനിന്ന് പത്തോളം ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ 93 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല.

English summary
India deploys warships in Bay of Bengal before vardha cyclone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X