Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്റെ ആക്രമണശ്രമം ചെറുത്ത് ഇന്ത്യ; ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കി സൈന്യം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തിരിച്ചടിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം ചെറുത്ത് ഇന്ത്യ. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാര്‍ സംവിധാനം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെയാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി.

ഇന്നലെയും ഇന്നുമായി അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നാല്‍, ഫലോഡി, ഉത്തര്‍ലൈ, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. എന്നാല്‍ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ ഇവയെ നിര്‍വീര്യമാക്കി.

Operation Sindoor

ഇന്ന് രാവിലെ, ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. പാകിസ്ഥാന്റെ അതേ തീവ്രതയോടെ തന്നെയായിരുന്നു ഇന്ത്യന്‍ പ്രതികരണം. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സായുധ സേനയുടെ നീക്കം. തുടര്‍ച്ചയായി 12 ദിവസമായി പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വെടിവയ്പ്പ് തുടരുന്നതിനാല്‍ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സാധാരണക്കാരേയും സൈനിക കേന്ദ്രങ്ങളേയും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ല എന്ന് സൈന്യം അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കാശ്മീരിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും ഉചിതമായ പ്രതികരണം ക്ഷണിച്ചുവരുത്തുമെന്ന് സൈന്യം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 സുദര്‍ശന്‍ ചക്ര വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ ഇന്നലെ രാത്രി ഇന്ത്യയിലേക്ക് നീങ്ങിയ പാക് മിസൈലുകളേയും ഡ്രോണുകളേയും വിജയകരമായി നിര്‍വീര്യമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഓപ്പറേഷന്‍ സിന്ദൂറില്‍ 100 ലധികം ഭീകരരെ ഇല്ലാതാക്കിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധമുള്ള പാകിസ്ഥാനിലെ ഒമ്പത് പ്രധാന ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. നാലെണ്ണം പാകിസ്ഥാനുള്ളിലും ബാക്കി അഞ്ചെണ്ണം പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലുമാണ് സ്ഥിതി ചെയ്യുന്നത്. ബഹവല്‍പൂര്‍, മുരിദ്‌കെ, സര്‍ജല്‍, മെഹ്‌മൂണ ജോയ എന്നിവിടങ്ങളിലെ നാല് ഭീകര ക്യാമ്പുകള്‍ സുരക്ഷാ സേന ലക്ഷ്യമിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+