സാക്കിര്‍ നായിക്കിനെ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി
ദില്ലി: വിവാദ ഇസ്ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിനെ കസ്റ്റഡിയില്‍ നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയോട് ആവശ്യപ്പെട്ടുവെന്ന ഇന്ത്യയുടെ വാദം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് തള്ളി. പല രാജ്യങ്ങള്‍ക്കും ഇപ്പോള്‍ നായിക്കിനെ ആവശ്യമില്ലെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സാക്കിറിനെ വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാക്കിര്‍
ചിലപ്പോള്‍ ഇന്ത്യയ്ക്ക് എല്ലാ കാലത്തും ഒരു പ്രശ്നമായിരിക്കുമെന്നും മഹാതീര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോദിയോട് ഹിന്ദു മലേഷ്യക്കാര്‍ കൂടുതല്‍ കൂറുപുലര്‍ത്തുന്നുവെന്ന വംശീയമായ പരാമര്‍ശം നടത്തിയ സാക്കിര്‍ നായിക്കിനെ അയയ്ക്കാന്‍ മലേഷ്യ ഇപ്പോള്‍ സ്ഥലം തേടുകയാണ്. അദ്ദേഹത്തിന് പോകാന്‍ കഴിയുന്ന എന്തെങ്കിലും സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ആരും സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.

റഷ്യയില്‍ വെച്ച് നടന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം മീറ്റില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയക്ക് ശേഷമാണ് മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന. മഹാതിറുമായുള്ള കൂടിക്കാഴ്ചയില്‍ സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്ന് കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആസിയാന്‍ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാദത്തിന്റെ മുനയൊടിച്ചു കൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
53 കാരനായ റാഡിക്കല്‍ ടെലിവിഷന്‍ പ്രാസംഗികന് സാക്കിര്‍ നായിക് 2016ലാണ് ഇന്ത്യ വിട്ട് മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയിലേക്ക് സ്ഥിരമായി താമസം മാറ്റിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലും വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രേരിപ്പിച്ചതിനും 2016 മുതല്‍ ഇന്ത്യന്‍ അധികാരികള്‍ അദ്ദേഹത്തെ ആവശ്യപ്പെടുന്നു. സാമുദായിക സംഘര്‍ഷത്തിന് പ്രേരിപ്പിക്കുകയും ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കുറ്റവും സാക്കിര്‍ നായിക് നേരിടുന്നുണ്ട്.
2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ബംഗ്ലാദേശിലും ഇയാള്‍ അന്വേഷണം നേരിടുന്നു. മലേഷ്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഹിന്ദുക്കള്‍ക്കും ചൈനക്കാര്‍ക്കുമെതിരെ നടത്തിയ വംശീയ പരാമര്‍ശത്തിന് ശേഷം പരസ്യ പ്രസംഗങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യന്‍ അധികൃതരുടെ നിരന്തരമായ നിരീക്ഷണത്തിലാണ് സാക്കിര്‍ നായിക്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications