കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിനെ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയില്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയോട് ആവശ്യപ്പെട്ടുവെന്ന ഇന്ത്യയുടെ വാദം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് തള്ളി. പല രാജ്യങ്ങള്‍ക്കും ഇപ്പോള്‍ നായിക്കിനെ ആവശ്യമില്ലെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സാക്കിറിനെ വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാക്കിര്‍

പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്

ചിലപ്പോള്‍ ഇന്ത്യയ്ക്ക് എല്ലാ കാലത്തും ഒരു പ്രശ്‌നമായിരിക്കുമെന്നും മഹാതീര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മോദിയോട് ഹിന്ദു മലേഷ്യക്കാര്‍ കൂടുതല്‍ കൂറുപുലര്‍ത്തുന്നുവെന്ന വംശീയമായ പരാമര്‍ശം നടത്തിയ സാക്കിര്‍ നായിക്കിനെ അയയ്ക്കാന്‍ മലേഷ്യ ഇപ്പോള്‍ സ്ഥലം തേടുകയാണ്. അദ്ദേഹത്തിന് പോകാന്‍ കഴിയുന്ന എന്തെങ്കിലും സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ആരും സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.

zakir naik

റഷ്യയില്‍ വെച്ച് നടന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം മീറ്റില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയക്ക് ശേഷമാണ് മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന. മഹാതിറുമായുള്ള കൂടിക്കാഴ്ചയില്‍ സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്ന് കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആസിയാന്‍ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാദത്തിന്റെ മുനയൊടിച്ചു കൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

53 കാരനായ റാഡിക്കല്‍ ടെലിവിഷന്‍ പ്രാസംഗികന്‍ സാക്കിര്‍ നായിക് 2016ലാണ് ഇന്ത്യ വിട്ട് മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയിലേക്ക് സ്ഥിരമായി താമസം മാറ്റിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലും വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രേരിപ്പിച്ചതിനും 2016 മുതല്‍ ഇന്ത്യന്‍ അധികാരികള്‍ അദ്ദേഹത്തെ ആവശ്യപ്പെടുന്നു. സാമുദായിക സംഘര്‍ഷത്തിന് പ്രേരിപ്പിക്കുകയും ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കുറ്റവും സാക്കിര്‍ നായിക് നേരിടുന്നുണ്ട്.

2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ബംഗ്ലാദേശിലും ഇയാള്‍ അന്വേഷണം നേരിടുന്നു. മലേഷ്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഹിന്ദുക്കള്‍ക്കും ചൈനക്കാര്‍ക്കുമെതിരെ നടത്തിയ വംശീയ പരാമര്‍ശത്തിന് ശേഷം പരസ്യ പ്രസംഗങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യന്‍ അധികൃതരുടെ നിരന്തരമായ നിരീക്ഷണത്തിലാണ് സാക്കിര്‍ നായിക്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.

English summary
India did not ask for Zakir Naik, says Malasian prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X