കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ഇന്ത്യ! കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ല

Google Oneindia Malayalam News

ദില്ലി: കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ട യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ അത്തരത്തിലൊരു ആവശ്യം യുഎസിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

modi-trump2-27-

<strong>നരേന്ദ്ര മോദി സഹായം ആവശ്യപ്പെട്ടു: ട്രംപിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്</strong>നരേന്ദ്ര മോദി സഹായം ആവശ്യപ്പെട്ടു: ട്രംപിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഇന്ത്യ നേരത്തേ മുതല്‍ സ്വീകരിച്ചുവരുന്ന നിലപാട്. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ അതിര്‍ത്തിയിലെ ഭീകരവാദത്തിന് അന്ത്യം കാണണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിപരമായി പരിഹരിക്കാമെന്നതാണ് ഷിംല കരാറും ലാഹോർ പ്രഖ്യാപനവും നടത്തുന്നതെന്നും രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഇരു രാജ്യങ്ങളും ഒരു പോലെ ആവശ്യപ്പെടുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്നും രണ്ടാഴ്ച മുന്‍പ് നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി കാശ്മീര്‍ വിഷയം ഉന്നയിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. കാശ്മീര്‍ വിഷയത്തില്‍ മോദി വിദേശ സഹായം തേടിയത് രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു. ട്രംപിന്‍റെ വെളിപ്പെടുത്തലില്‍ മോദി വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം ട്രംപിന്‍റെ പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.കാശ്മീരിലേത് ഉഭയകക്ഷി പ്രശ്നമാണെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.

<strong>ചില അല്പൻമാർ അങ്ങനയാണ്.. ഇഎംഎസ് സാരി കടം വാങ്ങിയ കഥ പറഞ്ഞ ബൽറാമിന് ഷാഹിദയുടെ മറുപടി!</strong>ചില അല്പൻമാർ അങ്ങനയാണ്.. ഇഎംഎസ് സാരി കടം വാങ്ങിയ കഥ പറഞ്ഞ ബൽറാമിന് ഷാഹിദയുടെ മറുപടി!

<strong>സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്</strong>സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

English summary
India did not ask Trumps mediation in Kashmir issue says foreign ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X