13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു
ദില്ലി: 13 രാജ്യങ്ങളിലേക്ക് പരസ്പര സഹകരണത്തോടെ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. ഇത്രയും രാജ്യങ്ങളുമായി ചര്‍ച്ച നടക്കുന്ന കാര്യം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് അറിയിച്ചത്. പരസ്പര സഹകരണത്തോടെ സര്‍വീസ് ആരംഭിക്കുന്ന എയര്‍ ബബിള്‍ കരാറാണ് നടപ്പാക്കുക. കരാറിലെത്തുന്ന രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് പൗരന്മാരെയും പ്രത്യേക പരിഗണന അര്ഹിക്കുന്നവരെയും വഹിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

എയര്‍ ബബിള്‍
കൊറോണ നിയന്ത്രണങ്ങള്‍ കാരണം അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് പകമായിട്ടാണ് എയര്‍ ബബിള്‍ രീതിയില്‍ കരാറുണ്ടാക്കുന്നത്. ഇതുപ്രകാരം കരാറിലെത്തുന്ന രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാത്രമാണ് സര്‍വീസിന് അനുമതിയുണ്ടാകുക. സര്‍വീസിന് പ്രത്യേക നിയന്ത്രണങ്ങളുമുണ്ടാകും.

ഈ രാജ്യങ്ങളിലേക്ക്
ആസ്ത്രേലിയ, ഇറ്റലി, ജപ്പാന്, ന്യൂസിലാന്റ്, നൈജീരിയ, ബഹ്റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്ലാന്റ് എന്നീ 13 രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണ്. കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

നേരത്തെ ആരംഭിച്ചത്
കഴിഞ്ഞ മാസം ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, ഖത്തര്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരുന്നു ജൂലൈയിലെ കരാര്‍. ഇപ്പോള്‍ 13 രാജ്യങ്ങളുമായിട്ടാണ് ചര്‍ച്ച. അന്താരാഷ്ട്ര സര്‍വീസ് സമ്പൂര്‍ണമായ തോതില്‍ ഇതുവരെ ഇന്ത്യ ആരംഭിച്ചിട്ടില്ല.

ഘട്ടങ്ങളായുള്ള മാറ്റങ്ങള്‍
മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചത്. ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കി വരികയാണ്. ആഭ്യന്തര സര്‍വീസിന് നേരത്തെ ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് സര്‍വീസ് നടക്കുകയാണ്. വന്ദേഭാരത് മിഷന് പ്രകാരമുള്ള സര്‍വീസ് ഇതിന് പുറമെ നടക്കുന്നുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications