കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: കുടുതൽ പള്ളികളുടേയോ ക്ഷേത്രങ്ങളുടേയോ ഗുരുദ്വാരയുടെയോ ആവശ്യമില്ലെന്ന് കാർത്തി ചിദംബരം

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിന്റെ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കാർത്തി ചിദംബരം. ഇന്ത്യയ്ക്ക് കൂടുതൽ പള്ളികളുടേയോ ക്ഷേത്രങ്ങളുടേയോ ആവശ്യമില്ലെന്നാണ് പി ചിദംബരത്തിന്റെ മകന്റെ പ്രതികരണം. അയോധ്യ കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കാർത്തി ചിദംബരത്തിന്റെ ട്വീറ്റ്. ഇന്ത്യയ്ക്ക് ഇനി പുതിയ ക്ഷേത്രത്തിന്റെയോ ക്രിസ്ത്യൻ പള്ളിയുടേയോ മുസ്ലിം പള്ളിയുടെയോ ഗുരുദ്വാരയുടേയോ മറ്റ് ആരാധനലായങ്ങളുടേയോ ആവശ്യമില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. പുനരുദ്ധാരണത്തിവും നവീകരണത്തിനും സംരക്ഷണത്തിനുമായി ആവശ്യത്തിന് ആരാധനാലയങ്ങൾ നമുക്കുണ്ടെന്നും കാർത്തി ട്വിറ്ററിൽ കുറിച്ചു.

അയോധ്യ വിധി: പള്ളി പണിയാന്‍ എന്തുകൊണ്ട് തര്‍ക്കഭൂമിയില്ല? കോടതി വിധിയില്‍ പറയുന്നത് ഇങ്ങനെഅയോധ്യ വിധി: പള്ളി പണിയാന്‍ എന്തുകൊണ്ട് തര്‍ക്കഭൂമിയില്ല? കോടതി വിധിയില്‍ പറയുന്നത് ഇങ്ങനെ

തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് അനുകൂലമായ സുപ്രീം കോടതി വിധിയെ കോൺഗ്രസും സ്വാഗതം ചെയ്തിരുന്നു. രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായുള്ള സുപ്രീംകോടതി വിധി രാമക്ഷേത്ര നിർമാണത്തിന് വഴി തുറന്നതിനൊപ്പം രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ രാഷ്ട്രീയം പറയാനുള്ള ബിജെപിയുടെ വാതിൽ അടഞ്ഞുവെന്നുമാണ് കോൺഗ്രസ് വക്താവിന്റെ പ്രതികരണം. വാർത്താ സമ്മേളനത്തിലാണ് രൺദീപ് സിംഗ് സുർജേവാലയുടെ പ്രതികരണം പുറത്തുവന്നത്.

karti-chidambaram222

തർക്ക ഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി പ്രസ്തുുത ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നാണ് വിധിച്ചത്. അലഹാബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞ കോടതി പകരം മുസ്ലിങ്ങൾക്ക് പള്ളി നിർമിക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. തർക്കഭൂമി ആരുടേതെന്ന് നിർണയിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ചരിത്രപരമായ വസ്തുുകൾ കണക്കിലെടുത്താണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ദശാബ്ദങ്ങൾ നീണ്ടുനിന്ന അയോധ്യ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്.

English summary
India doesn't need any new temple, church, mosque, gurudwara, says Karti Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X