കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് കൂനിന്‍മേല്‍ കുരു പോലെ തിരിച്ചടി; എണ്ണവില 19 ശതമാനം കൂടി, ഗള്‍ഫ് യുദ്ധശേഷം ആദ്യം

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ എണ്ണവില ക്രമാതീതമായി ഉയരുന്നത് സര്‍ക്കാര്‍ ശ്രമങ്ങളെ തകര്‍ക്കുമെന്ന് ആശങ്ക. വാഹന വിപണി മേഖലയില്‍ വന്‍ തിരിച്ചടിയാണ് രാജ്യം നേരിടുന്നത്. ഉത്തേജന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൗദിയില്‍ അരാംകോ കേന്ദ്രത്തില്‍ ആക്രമണമുണ്ടായതും എണ്ണവില കുതിച്ചുകയറിയതും. പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് ഇനിയുണ്ടാകില്ലെന്ന് ആര്‍ബിഐ വരെ വ്യക്തമാക്കിയിരിക്കെയാണ് പുതിയ വെല്ലുവിളി.

എണ്ണവിലയില്‍ ഇത്രയും വര്‍ധന ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ്. ഇറാന്‍ വിപ്ലവം നടന്ന കാലത്തും ഇത്രയും വില വര്‍ധിച്ചിട്ടില്ല. ഇതാകട്ടെ 83 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഓരോ വ്യക്തികളെയും ബാധിക്കുന്ന തരത്തില്‍ പ്രതിസന്ധിയുടെ നാളുകളാണ് വരാന്‍ പോകുന്നതെന്ന് നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആറ് രൂപ വരെ വര്‍ധനവുണ്ടാകും

ആറ് രൂപ വരെ വര്‍ധനവുണ്ടാകും

ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ ലിറ്റര്‍ വിലയില്‍ ആറ് രൂപ വരെ വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാകട്ടെ സാധാരണക്കാരെ നേരിട്ട് ബാധിക്കും. ഡീസല്‍ വില വര്‍ധിച്ചാല്‍ ചരക്ക് കൂലി വര്‍ധിക്കുകയും അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് കാരണമാകുകയും ചെയ്യും.

ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

19 ശതമാനമാണ് എണ്ണവിലയിലുണ്ടായ വര്‍ധന. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത്രയും ഉയര്‍ന്ന വില ഒരുദിവസമുണ്ടാകുന്നത് ആദ്യമാണ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളും അവതാളത്തിലാകാനാണ് സാധ്യത.

ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍

ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍

കഴിഞ്ഞ ശനിയാഴ്ചയാണ് സൗദിയിലെ അരാംകോ കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. തിങ്കളാഴ്ച വിപണി തുറന്ന ഉടനെ 19 ശതമാനം എണ്ണ വില വര്‍ധിച്ചു. ഒരു ബാരലിന് 72 ഡോളറായിട്ടാണ് വില ഉയര്‍ന്നത്. ഇതാകട്ടെ ഇന്ത്യന്‍ വിപണിയിലെത്തുമ്പോഴേക്കും വില വീണ്ടും വര്‍ധിക്കും.

 സൗദിയുടെ പകുതി എണ്ണ

സൗദിയുടെ പകുതി എണ്ണ

സൗദിയുടെ പകുതി എണ്ണ ഉല്‍പ്പാദനത്തെയാണ് ആക്രമണം ബാധിച്ചത്. 1990 ആഗസ്റ്റില്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിച്ച വേളയിലും 1979ലെ ഇറാന്‍ ഇസ്ലാമിക് വിപ്ലവ വേളയിലും ഇത്രയും വില ഒരുദിവസം വര്‍ധിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി പറയുന്നു.

 അളവില്‍ വ്യത്യാസം വരില്ല, പക്ഷേ...

അളവില്‍ വ്യത്യാസം വരില്ല, പക്ഷേ...

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, അളവില്‍ വ്യത്യാസം വരില്ലെങ്കിലും വിലയില്‍ മാറ്റം വരും. ഉയര്‍ന്ന വില കൊടുത്താകും ഇനി എണ്ണ ഇറക്കേണ്ടി വരിക. ഇത് വിപണിയുടെ താളംതെറ്റിക്കും.

 എണ്ണ ഇറക്കുമതി 83 ശതമാനം

എണ്ണ ഇറക്കുമതി 83 ശതമാനം

ഇന്ത്യ ആവശ്യമുള്ളതിന്റെ 83 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ഇതിനുവേണ്ടി പ്രധാനമായും സൗദിയെയും മറ്റു ഗള്‍ഫ് രാജ്യങ്ങളെയും ഇറാന്‍, ഇറാഖ്, അമേരിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരെയുമാണ് ആശ്രയിക്കുന്നത്. ഇറാന്‍ എണ്ണ നിലവില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം ഇറക്കുന്നില്ല.

 അരാംകോയുമായി ചര്‍ച്ച

അരാംകോയുമായി ചര്‍ച്ച

പ്രതിസന്ധി മുന്‍കൂട്ടി കണ്ട് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അരാംകോ വൃത്തങ്ങളുമായി ചര്‍ച്ച നടത്തി. വിതരണത്തില്‍ തടസമുണ്ടാകില്ലെന്നാണ് വിവരം. ഗള്‍ഫിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വേണ്ട മാറ്റങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കുമെന്നും കേന്ദ്ര എണ്ണവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

200 കോടി ഡോളര്‍ മാറ്റം വരും

200 കോടി ഡോളര്‍ മാറ്റം വരും

പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ക്കും. ബ്രെന്റ് ക്രൂഡില്‍ ഒരു ഡോളര്‍ വില വര്‍ധിച്ചാല്‍ തന്നെ ഇന്ത്യ നല്‍കേണ്ടിവരുന്ന ബില്ലില്‍ 200 കോടി ഡോളര്‍ മാറ്റം വരും. എണ്ണവില വര്‍ധിച്ചാല്‍ ഇന്ത്യയുടെ വ്യാപാര കമ്മിയും വര്‍ധിക്കും. ഇത് രൂപയുടെ മൂല്യമിടിയാനും കാരണമാകും.

പശ്ചിമേഷ്യയെ അടിസ്ഥാനമാക്കി

പശ്ചിമേഷ്യയെ അടിസ്ഥാനമാക്കി

പശ്ചിമേഷ്യയിലെ എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ വിപണിയിലും വില നിശ്ചയിക്കുക. അവസാനത്തെ 15 ദിവസത്തിനിടെയുള്ള വില അടിസ്ഥാനമാക്കിയാണ് വില പുതുക്കല്‍. അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ ആറ് രൂപ വരെ വര്‍ധിക്കുമെന്നാണ് കൊട്ടാക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നല്‍കുന്ന വിവരം.

 ചൊവ്വാഴ്ചയും വര്‍ധന

ചൊവ്വാഴ്ചയും വര്‍ധന

തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് നേരിയ വര്‍ധനവാണ് ഇന്ത്യന്‍ എണ്ണവിപണിയിലുണ്ടായിരിക്കുന്നത്. മുംബൈയില്‍ പെട്രോളിന് 77.83 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ദില്ലിയില്‍ 72.21 രൂപയും. സമാനമായ രീതിയില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും വിലയില്‍ നേരിയ മാറ്റമുണ്ടായിട്ടുണ്ട്.

 ആര്‍ബിഐ സമ്മതിച്ചു

ആര്‍ബിഐ സമ്മതിച്ചു

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന അളവിലാണ് പ്രതിസന്ധിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നു. ആദ്യമായിട്ടാണ് ആര്‍ബിഐ ഇക്കാര്യം സമ്മതിക്കുന്നത്. വിപണി സജീവമാക്കുന്നതിന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍

English summary
India Economic Crisis; Oil prices soar 19%, maximum jump since Gulf war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X