മോദിയുടെ ഐഎസ്ഒ 9001 സര്‍ക്കാര്‍!
ദില്ലി: ലോകത്തെ ആദ്യ ഐ എസ് ഒ 9001 സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരാകാന്‍ നരേന്ദ്ര മോദിയുടെ എന്‍ ഡി എ സര്‍ക്കാര്‍. പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് വിഭാഗം സെക്രട്ടറി പ്രജാപതി ത്രിവേദിയാണ് വിവിധ വകുപ്പുകള്‍ക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയത്. ഐ എസ് ഒ 9001 സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരാകാനുള്ള കര്‍മപദ്ധതികള്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവരിക്കുന്നതാണ് കത്ത്.
കൃത്യമായ പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ക്ക് ഐ എസ് ഒ 9001 സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ സര്‍ക്കാരാകാന്‍ കഴിയും എന്നാണ് കത്ത്. സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളിലും തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പിലാക്കാനുമുള്ള വേഗം കൂട്ടുന്നതിനായാണ് ഇത്തരം പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ പ്രൊഫഷണല്‍ ആകുതോടെ ഭരണവേഗവും കൂടും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദി തന്റെ സംസ്ഥാനത്തെ ഐ എസ് ഒ 9001 സര്‍ട്ടിഫൈഡ് സംസ്ഥാനമാക്കി മാറ്റിയിരുന്നു. കാബിനറ്റ് സെക്രട്ടറിമാര്‍ ഇതിനായി കൂടുതല്‍ ശ്രദ്ധ വെക്കണമെന്നും കത്തില്‍ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് വിഭാഗം നിര്‍ദ്ദേശിക്കുന്നു. യു പി എ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു
എന്താണ് ഐ എസ് ഒ 9001
പ്രവര്‍ത്തന നിലവാരം തിട്ടപ്പെടുത്തുന്നതിനുള്ള അന്തര്‍ദേശീയ മാനദണ്ഡമാണ് ഐ.എസ്.ഒ 9001. നേതൃപാടവം, തീരുമാനങ്ങള്‍ എടുക്കാനുള്ള വേഗത, പ്രവര്‍ത്തന മികവ്, സംയോജനം, ഗുണനിലവാരം, ജനപങ്കാളിത്തം തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ 72 ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 37 എണ്ണവും ഐ എസ് ഒ സ്‌കീമില്‍ പ്രവര്‍ത്തിക്കുന്നവയാണ്.












Click it and Unblock the Notifications