കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് യു എൻ മനുഷ്യാവകാശ കൗൺ‌സിലിൽ അംഗത്വം; മത്സരിച്ച രാജ്യങ്ങളിൽ കൂടുതൽ വോട്ടും ഇന്ത്യയ്ക്ക്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയ്ക്ക് യു എൻ മനുഷ്യാവകാശ കൗൺ‌സിലിൽ അംഗത്വം | Oneindia Malayalam

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 1 മുതൽ മൂന്ന് വർഷമാണ് അംഗത്വകാലാവധി. ഏഷ്യ-പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ച രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് ഇന്ത്യയാണ്.

രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. 18 രാജ്യങ്ങളാണ് മനുഷ്യാവകാശ കൗൺസിലിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലിൽ അംഗത്വം ലഭിക്കാൻ വേണ്ട കുറഞ്ഞ വോട്ടുകൾ 97 ആയിരുന്നു.

un

ഇന്ത്യയേക്കൂടാതെ ബഹ്റിൻ, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെടുന്നത്.

47 അംഗങ്ങളാണ് മനുഷ്യാവകാശ കൗൺസിലിലുള്ളത്. ഭൂപ്രകൃതി അനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായാണ് സീറ്റുകൾ വിഭജിച്ചിട്ടുള്ളത്. ഇതിൽ ഏഷ്യാ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെടുന്നത്.

അന്താരാഷ്ട്ര സമൂഹത്തിലെ ഇന്ത്യയുടെ നിലപാടിനെയാണ് വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയിദ് അക്ബറുദ്ദീൻ പറഞ്ഞു. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജോലിക്കെത്താത്തവരെ പിരിച്ചുവിട്ട് കെഎസ്ആർടിസി; ഇത്തവണ പുറത്തായത് 134 ജീവനക്കാർജോലിക്കെത്താത്തവരെ പിരിച്ചുവിട്ട് കെഎസ്ആർടിസി; ഇത്തവണ പുറത്തായത് 134 ജീവനക്കാർ

നിന്നെ തൊടാന്‍ ആഗ്രഹിക്കുന്നു.. നിന്നെ മനസില്‍ കണ്ടാണ് ഞാന്‍.. ഗായകന്‍ കാര്‍ത്തിക്കിനെതിരെ കുരുക്ക്നിന്നെ തൊടാന്‍ ആഗ്രഹിക്കുന്നു.. നിന്നെ മനസില്‍ കണ്ടാണ് ഞാന്‍.. ഗായകന്‍ കാര്‍ത്തിക്കിനെതിരെ കുരുക്ക്

English summary
India Elected To UN Human Rights Council With Most Number Of Votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X