കൊറോണ ഭീതി; ഇന്ത്യ യൂറോപ്പ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവെച്ചു.... ജാഗ്രതയുമായി ആരോഗ്യ അധികൃതര്‍!!
ദില്ലി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവെച്ചു. ബെല്‍ജിയം തലസ്ഥാനമായി ബ്രസ്സല്‍സില്‍ ഈ മാസം 13നായിരുന്നു ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ പല രാജ്യത്തും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടി വേണ്ടെന്ന് യൂറോപ്പ്യന്‍ യൂണിയനും ഇന്ത്യയും തീരുമാനത്തിലെത്തുകയായിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഉച്ചകോടി ഇരുവിഭാഗത്തിനും സൗകര്യപ്രദമായ ദിവസത്തിലേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യൂറോപ്പ്യന്‍ യൂണിയനിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചകോടിയെ കുറിച്ച് ആശങ്കകളുയര്‍ന്നിരുന്നു. അതേസമയം കൊറോണ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു
യൂറോപ്പ്യന്‍ യൂണിയന്റെ രണ്ട് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ നിരീക്ഷിക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്ന് വന്ന യൂറോപ്പ്യന്‍ പ്രതിരോധ ഏജന്‍സിയിലെ ജീവനക്കാരനാണ് കൊറോണ സ്ഥികീരിച്ചത്. ഇയാള്‍ ഫെബ്രുവരി 23നാണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. യൂറോപ്പ്യന്‍ കൗണ്‍സിലിലെ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരനാണ് മറ്റൊരാള്‍. ഇയാള്‍ക്ക് ബ്രസ്സല്‍സില്‍ നിന്നാണ് കൊറോണ ബാധയേറ്റത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചതാണ്. ആരോഗ്യ അധികൃതര്‍ ഇരുവിഭാഗത്തിലുമുള്ള നേത4ാക്കളോട് യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഉച്ചകോടിയില്‍ നിന്ന് പിന്മാറിയെങ്കിലും, പ്രധാനമന്ത്രി ബംഗ്ലാദേശിന്റെ പിതാവായി അറിയപ്പെടുന്ന ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ മോദി ബംഗ്ലാദേശിലെത്തും.
-
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ












Click it and Unblock the Notifications