കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി; ഇന്ത്യ യൂറോപ്പ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു.... ജാഗ്രതയുമായി ആരോഗ്യ അധികൃതര്‍!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. ബെല്‍ജിയം തലസ്ഥാനമായി ബ്രസ്സല്‍സില്‍ ഈ മാസം 13നായിരുന്നു ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ പല രാജ്യത്തും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടി വേണ്ടെന്ന് യൂറോപ്പ്യന്‍ യൂണിയനും ഇന്ത്യയും തീരുമാനത്തിലെത്തുകയായിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

1

ഉച്ചകോടി ഇരുവിഭാഗത്തിനും സൗകര്യപ്രദമായ ദിവസത്തിലേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യൂറോപ്പ്യന്‍ യൂണിയനിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചകോടിയെ കുറിച്ച് ആശങ്കകളുയര്‍ന്നിരുന്നു. അതേസമയം കൊറോണ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു

യൂറോപ്പ്യന്‍ യൂണിയന്റെ രണ്ട് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ നിരീക്ഷിക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്ന് വന്ന യൂറോപ്പ്യന്‍ പ്രതിരോധ ഏജന്‍സിയിലെ ജീവനക്കാരനാണ് കൊറോണ സ്ഥികീരിച്ചത്. ഇയാള്‍ ഫെബ്രുവരി 23നാണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. യൂറോപ്പ്യന്‍ കൗണ്‍സിലിലെ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരനാണ് മറ്റൊരാള്‍. ഇയാള്‍ക്ക് ബ്രസ്സല്‍സില്‍ നിന്നാണ് കൊറോണ ബാധയേറ്റത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചതാണ്. ആരോഗ്യ അധികൃതര്‍ ഇരുവിഭാഗത്തിലുമുള്ള നേത4ാക്കളോട് യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഉച്ചകോടിയില്‍ നിന്ന് പിന്മാറിയെങ്കിലും, പ്രധാനമന്ത്രി ബംഗ്ലാദേശിന്റെ പിതാവായി അറിയപ്പെടുന്ന ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ മോദി ബംഗ്ലാദേശിലെത്തും.

English summary
india eu annual summit postponed amid coronavirus fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X