കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവേഷണ നൂതനാശയ വികസന; ശാസ്ത്ര സാങ്കേതിക വിദ്യ മേഖലയില്‍ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ധാരണ

Google Oneindia Malayalam News

ദില്ലി: ഗവേഷണ നൂതനാശയ വികസന മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്ന കാഴ്ചപ്പാടിന് രൂപം നൽകാനും നടപ്പാക്കാനും, ശാസ്ത്ര സാങ്കേതിക വിദ്യ മേഖലകളിലെ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സംയുക്ത സ്റ്റീയറിംഗ് കമ്മറ്റി ധാരണ . യൂറോപ്യൻ കമ്മീഷന്റെ നേതൃത്വത്തിൽ അടുത്തിടെ നടന്ന പതിമൂന്നാമത് ശാസ്ത്ര സാങ്കേതിക വിദ്യ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച സമ്മതം ഇരുവിഭാഗവും അറിയിച്ചത്

യൂറോപ്യൻ യൂണിയന് വേണ്ടി യൂറോപ്യൻ കമ്മീഷൻ ഗവേഷണ നൂതനാശയ ഡയറക്ടർ ജനറൽ ജോ എറിക്ക് പക്വേയും ഭാരത സർക്കാരിനെ പ്രതിനിധീകരിച്ച് ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമയും ആണ് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചത്. ജൂലൈയിൽ നടന്ന യൂറോപ്പ്യൻ യൂണിയൻ- ഇന്ത്യ ഉച്ചകോടിയിൽ രൂപംനൽകിയ " യൂറോപ്യൻ യൂണിയൻ- ഇന്ത്യ തന്ത്രപ്രധാന സഹകരണം; 2015 ലേക്കുള്ള മാർഗ്ഗരേഖ "യെപ്പറ്റിയും, സംയുക്ത പ്രസ്താവനയെ പറ്റിയും സംസാരിക്കവേ, ഐസിടിയില്‍, പ്രത്യേകിച്ചും നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങൾ , സുസ്ഥിര കാർഷിക-ഭക്ഷ്യ സംസ്കരണം തുടങ്ങിയ സൈബർ ഫിസിക്കൽ സംവിധാനങ്ങളിൽ ഇരുവിഭാഗവും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു

brexit

Recommended Video

cmsvideo
New mutant strain virus in india

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

ധ്രുവപ്രദേശങ്ങളിലെ ശാസ്ത്ര സാങ്കേതിക വിദ്യാ പഠനങ്ങളിലെ പങ്കാളിത്തം ചർച്ചചെയ്ത ഇരുവിഭാഗവും ഹൊറൈസൺ യൂറോപ്പിന് കീഴിൽ ഭാവിയിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനുള്ള സാധ്യതകളും അവലോകനം ചെയ്തു. മനുഷ്യവിഭവശേഷി വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ഇരുവിഭാഗവും ആവർത്തിച്ച് ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി ഇന്ത്യക്കും യൂറോപ്പിനും ഇടയിൽ ഗവേഷകരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ഗവേഷക പരിശീലനം, ഇരുവിഭാഗത്തെയും പ്രത്യേക പദ്ധതികൾക്കുള്ള പിന്തുണ തുടങ്ങിയവ സാധ്യമാകുമെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
India-EU Joint Committee on S&T Cooperation creates action-oriented agenda focusing on ICT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X