Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലേക്ക് ദിവസം 70 ലക്ഷം മുട്ട: കേരളത്തില്‍ കിട്ടാനില്ല,വില കൂടുന്നു; ഓംലെറ്റ് തീറ്റ മുടങ്ങും

എറണാകുളം: വൈകുന്നേരം മൂന്നോ നാലോ തട്ട് ദോശയും ഒരു ഓംപ്ലറ്റും കഴിച്ച് വിശപ്പടക്കുന്ന എത്രയോ ആളുകളെ പല നാടുകളിലും കാണാന്‍ സാധിക്കും. എല്ലാംകൂടി 50 ല്‍ താഴെ രൂപക്ക് നില്‍ക്കും എന്നതാണ് ആശ്വാസം. എന്നാല്‍ ഇനി അതല്ല സാഹചര്യം, മുട്ടവിലയിലെ കുതിപ്പ് കാരണം ഓംപ്ലറ്റ് അടക്കമുള്ള മുട്ടവിഭവങ്ങളുടെ വില കൂട്ടാന്‍ കച്ചവടക്കാർ നിർബന്ധിതരായിരിക്കുകയാണ്. ചില്ലറ വില്‍പ്പനയില്‍ അഞ്ച്-ആറ് രൂപയായിരുന്ന മുട്ടയുടെ വില ഏഴ്-എട്ട് വിലയായിരിക്കുകയാണ്.

നാടന്‍ മുട്ടയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഏഴുരൂപയുണ്ടായിരുന്ന വില പത്ത് രൂപവരേയായി. പത്ത് രൂപയുണ്ടായിരുന്ന തറാവ് മുട്ടക്ക് ഇപ്പോള്‍ 12 രൂപയും അതിലേറെയും നല്‍കണം. മുട്ടവ്യാപാര മേഖലയില്‍ സീസണ്‍ ആരംഭിച്ചതോടെ തന്നെയാണ് ആവശ്യത്തിന് മുട്ട കിട്ടാനില്ലാത്ത അവസ്ഥയായത്. സ്കൂള്‍ തുറന്നതോടെ സംസ്ഥാനത്ത് മുട്ടക്ക് വലിയ ഡിമാന്‍ഡാണുള്ളത്. എന്നാല്‍ ഇതിന് അനുസരിച്ചുള്ള വിതരണം തമിഴ്നാട്ടില്‍ നിന്നും ഇല്ലാത്തതാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണം.

egg-gulf

തമിഴ്നാട്ടിലെ നാമക്കല്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തുന്നത്. ഇവിടങ്ങളില്‍ ഇത്തവണ ഉത്പാദനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നും ആവശ്യപ്പെടുന്ന അത്രയും ലോഡ് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കാനാകുന്നില്ല. രണ്ടുലക്ഷം മുട്ട ആവശ്യമാണെങ്കില്‍ ചിലപ്പോള്‍ ഒന്നേകാല്‍ ലക്ഷം വരെ മാത്രമാണ് ലഭിക്കുന്നത്. ലോഡ് കണക്കിനാണ് ഗതാഗത ചിലവ് എന്നതിനാല്‍ ഒന്നേകാല്‍ ലക്ഷമായാലും രണ്ട് ലക്ഷമായാലും പലപ്പോഴും ഒരു തുക തന്നെ തൊഴിലാളികള്‍ക്ക് നല്‍കേണ്ടി വരും.

തമിഴ്നാട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതും കേരളത്തിലേക്കുള്ള വരവ് കുറയുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാകുന്നു. കൂടുതല്‍ ലാഭം കിട്ടും എന്നതിനാല്‍ ഗള്‍ഫിലേക്കുള്ള കയറ്റുമതിയോടാണ് മുട്ട ഉത്പാദകർക്കും താല്‍പര്യം. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, ഒമാന്‍, ബഹ്റൈന്‍, മസ്‌കറ്റ് എന്നിവയ്ക്ക് പുറമെ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വരെ തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി അയക്കുന്നുണ്ട്.

നാമക്കല്‍ ജില്ലയിലെ 10000 മുട്ട ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നായി ദിനവും നാല് കോട് മുട്ടകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 70 ലക്ഷം മുട്ടകളും വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അതേസമയം തന്നെ അടുത്ത കാലത്തായി പല ഗള്‍ഫ് രാജ്യങ്ങളും മുട്ടക്കോഴി ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി കൂടുതല്‍ ഉത്പാദനം നടത്താന്‍ വിദേശ രാജ്യങ്ങള്‍ക്ക് സാധിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ മുട്ട ഉത്പാദകർക്ക് തിരിച്ചടിയായി മാറിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+