Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ഉപയോഗിച്ചത് m16 യുദ്ധവിമാനങ്ങള്‍.... തെളിവ് നിരത്തി സേനകള്‍

ദില്ലി: ബാലാക്കോട്ടിലെ വ്യോമാക്രമണത്തിന് സമാനമായി ഇന്ത്യയെ ആക്രമിച്ചെന്ന പാകിസ്താന്‍ വാദങ്ങളെ സേനകളുടെ സംയുക്ത പ്രസ്താവനയില്‍ പൊളിച്ചടുക്കി. പാകിസ്താന്‍ ഇന്ത്യക്കെതിരെ യുദ്ധസമാനമായ നീക്കമാണ് നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. സേനാ തലവന്‍മാര്‍ പാകിസ്താന്റെ f16 യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ടാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. പാക് വ്യോമസേനയുടെ വിമാനം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നെന്നും വ്യോമസേന വ്യക്തമാക്കി.

1

മിസൈലുകള്‍ ഇന്ത്യന്‍ വ്യോമസേനകള്‍ക്ക് നേരെ പ്രയോഗിച്ചെന്നും സൈനിക തലവന്‍മാര്‍ കുറ്റപ്പെടുത്തി. നേരത്തെ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കെതിരായ ആക്രമണത്തില്‍ രംഗത്തിറക്കിയിട്ടില്ലെന്ന് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇത് മന:പ്പൂര്‍വം മൂടിവെക്കാനുള്ള ശ്രമമാണെന്നും വ്യോമസേന ആരോപിച്ചു. പാകിസ്താന്റെ പോര്‍വിമാനം വെടിവെച്ചിട്ടതിന് പിന്നാലെ രണ്ട് വ്യോമസേന പൈലറ്റുമാര്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ ലാന്‍ഡ് ചെയ്യുന്നത് കണ്ടിരുന്നുവെന്ന് ഇന്ത്യ സൈനികര്‍ വ്യക്തമാക്കിയിരുന്നു.

ആകാശത്ത് നിന്ന് ആകാശത്തിലേക്ക് മിസൈല്‍ പായിക്കാന്‍ ശേഷിയുള്ളതാണ് ഈ യുദ്ധവിമാനം. രജൗരിയില്‍ നിന്നാണ് യുദ്ധവിമാനത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യക്ക് ലഭിച്ചത്. മിസൈലിന്റെ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകള്‍ ഇത് പാകിസ്താന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നു. അതേസമയം പാകിസ്താന്റെ മറ്റ് യുദ്ധവിമാനങ്ങള്‍ക്ക് ഇത്രയും ശക്തിയേറിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ത്തെന്ന പാകിസ്താന്‍ വാദങ്ങളും പൊളിഞ്ഞിരുന്നു.

2007ല്‍ യുഎസ്സില്‍ നിന്നാണ് ഈ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വാങ്ങിയത്. 650 മില്യണിന്റെ കരാറായിരുന്നു ഇത്. 2010ലാണ് ഈ മിസൈലുകള്‍ പാകിസ്താന് ലഭിച്ചത്. യുഎസ്സ് ആയുധ ഇടപാടുകാരായ റായ്തിയോണാണ് അത്യാധുനിക മിസൈലുകള്‍ നിര്‍മിക്കുന്നത്. പാകിസ്താന്റെ ഏറ്റവും വലിയ പ്രതിരോധ ഇടപാടും, അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ നടത്തുന്ന ഏറ്റവും വലിയ ഇടപാടുമായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+