Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റക്കെട്ടായി ഐക്യ ദീപം തെളിയിച്ച് രാജ്യം; ലൈറ്റ് ഓഫ് ചെയ്ത് ക്ലിഫ് ഹൗസും

ദില്ലി: കൊറോണയുടെ ഇരുട്ടിനെ വെളിച്ചം കൊണ്ട് നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി ഐക്യ ദീപം ഏറ്റെടുത്തു. രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലില്‍ പങ്കാളികളായി.

കേരളത്തിലെ ജനങ്ങളും ഐക്യ ദീപം തെളിയിക്കലില്‍ അണിചേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലേയും ജീവനക്കാര്‍ ദീപം തെളിയിച്ച് പരിപാടിയില്‍ പങ്കാളികളായി. പലയിടത്തും 9 മിനിറ്റ് കഴിഞ്ഞും ദീപം തെളിയിക്കല്‍ തുടര്‍ന്നു.

 ssss

ഇന്ത്യയിലെ വിദേശ എംബസികളിലും ദീപം തെളിയിച്ചു.നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, അഫ്ഗാനിസ്താന്‍ സ്ഥാനപതിമാര്‍ ദീപം തെളിയിക്കലില്‍ പങ്കാളികളായി. വിയറ്റ്‌നാം, ജപ്പാന്‍, ഇസ്രായേല്‍, ജര്‍മ്മനി, ടുണീഷ്യ, പോളണ്ട്, ഓസ്‌ട്രേലിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതികളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ആരും വീടിന് പുറത്ത് ഇറാങ്ങാതെ പാതില്‍ പടി, ബാല്‍ക്കണി, ജനല്‍ എന്നിവയക്ക് സമീപത്ത് നിന്നുകൊണ്ട് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എങ്കിലും ചിലയിടങ്ങളിലെങ്കിലും ആളുകള്‍ പുറത്തിറങ്ങി പടക്കം പൊട്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കൊവിഡ് പ്രതിരോധത്തിന്‍റെ ഐക്യ സന്ദേശവുമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് ഐക്യ ദീപം തെളിയിക്കാനായിരുന്നു മോദി ആഹ്വാനം ചെയ്തത്. എല്ലാവരും വീടുകളിലെ വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുകിതിരി, മൊബൈല്‍ ഫ്ലാഷ്, ടോര്‍ച്ച് തുടങ്ങിയ വെളിച്ചങ്ങള്‍ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+