കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ൽ ഇന്ത്യയിൽ ലഭിച്ചത് അതികാലവർഷം: അതി തീവ്ര മഴക്ക് പിന്നിൽ കാലാവസ്ഥാ വ്യതിയാനം

Google Oneindia Malayalam News

ദില്ലി: വടക്കേ ഇന്ത്യയെ മുക്കിയ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉത്തർപ്രദേശിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ബിഹാറിനെയും ഭാഗികമായി ബാധിച്ച അതി കാലവർഷം കാലാവസ്ഥാ വ്യതിയാനവും മൺസൂണും തമ്മിലുള്ള ബന്ധത്തെയാണ് തുറന്നുകാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനം അതി കാലവർഷത്തിന് കാരണമാകുന്നത് പുതിയ കാര്യമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശകാരം; അഴിമതിക്കാരെ അറിയാംമുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശകാരം; അഴിമതിക്കാരെ അറിയാം

സാധാരണ രീതിയിലുള്ള മഴയിൽ നിന്ന് മാറി അതിശക്തമായ മഴയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇക്കാര്യം 2012ലെ ഒരു പഠനറിപ്പോർട്ടിലും പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ കാലാവസ്ഥാ വിശകലനം സൂചിപ്പിക്കുന്നത് സെൻട്രൽ ഇന്ത്യയിൽ അതിതീവ്ര മഴയുടെ ലഭ്യതയിൽ മൂന്നിരട്ടി വർധനവുണ്ടായെന്നാണ്. 1950മുതൽ വടക്കൻ അറബിക്കടൽ ചൂട് പിടിച്ച് വരികയാണ്.

 വടക്കേ ഇന്ത്യയിൽ ലഭിച്ചത്...

വടക്കേ ഇന്ത്യയിൽ ലഭിച്ചത്...

2013ൽ വടക്കേ ഇന്ത്യയിൽ ലഭിച്ചത് അതിതീവ്ര മഴയയ്ക്ക് പിന്നിൽ കാലാവസ്ഥാ വ്യതിയാനമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മനുഷ്യ പ്രവൃത്തികൊണ്ട് ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് ഗവേഷണം ആരംഭിച്ചത്. ഇത് ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാങ്ങളിൽ നാശം വിതച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി 5800 പേരുടെ ജീവനാണ് പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞത്.

 പ്രവചിക്കാൻ കഴിയാത്ത മഴ!!

പ്രവചിക്കാൻ കഴിയാത്ത മഴ!!

രാജ്യത്ത് പ്രവചിക്കാൻ പറ്റാത്ത തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് വർധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വേനക്കാലവും മൺസൂണും പ്രവചിക്കാൻ കഴിയാത്ത തരത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുമുണ്ടെന്നാണ് ലോകബാങ്ക് സൂചിപ്പിക്കുന്നത്. ഒരു ദശ്ബ്ദത്തിനിടെ ഒരിക്കൽ മാത്രമാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാവുന്നതെന്നും ഇത് ദിവസങ്ങൾക്കനുസൃതമായി പ്രവചിക്കാൻ കഴിയില്ലെന്നുമാണ് ലോകബാങ്ക് വിശദീകരിക്കുന്നത്. എൽനിനോ ക്ലൈമറ്റ് സർക്കിളും ഇന്ത്യയിലെ വരൾച്ചയും തമ്മിൽ ബന്ധമുണ്ടെന്നാണ് അടുത്ത കാലത്ത് പുറത്തിറങ്ങിയ യുഎൻ ക്ലൈമറ്റ് സയൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എൻനിനോയുടെ വിരപരീത ഫലങ്ങളുമായി ലാ നിനയും കാലാവസ്ഥയിൽ കൂടുതൽ തീവ്ര മാറ്റങ്ങൾ സൃഷ്ടിക്കും.

 യുപിയും ബിഹാറും ഉത്തരാഖണ്ഡും

യുപിയും ബിഹാറും ഉത്തരാഖണ്ഡും

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം അതിതീവ്ര മഴ ലഭിച്ചിട്ടുണ്ട്. പ്രാദേശികമായും ആഗോളതലത്തിലും താപനിലയിലുണ്ടായ വ്യതിയാനമാണ് മഴയെ സ്വാധീനിക്കുന്നത്. മൺസൂണിന്റെ തുടക്കത്തിൽ ലഭിച്ച അതിതീവ്ര മഴക്ക് പിന്നിൽ ഇക്കാരണങ്ങളെല്ലാമുണ്ട്. ജൂൺ മാസത്തിൽ പസഫിക് സമുദ്രം മഴയെ അടക്കിനിർത്തിയെങ്കിൽ തുടർന്നുള്ള രണ്ട് മാസങ്ങളിലായി രാജ്യത്ത് അതിതീവ്ര മഴ തന്നെയാണ് ലഭിച്ചത്. ഇത് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുൾപ്പെടെയുള്ള ഗുരുതര പ്രകൃതി ദുരന്തത്തിലേക്കും എത്തിച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ ഇന്ത്യൻ മഹാ സമുദ്രം ശക്തമായ മൺസൂണിന് അനുകൂലമായിരുന്നു. ഈ സാഹചര്യം ഐഎംഡി 2019 സെപ്തംബർ 26ന് തന്നെ പ്രവചിച്ചിരുന്നു.

 തീരപ്രദേശത്ത് തീവ്രമഴ

തീരപ്രദേശത്ത് തീവ്രമഴ

സെപ്തംബർ അവസാനം തീരപ്രദേശമായ കൊൽക്കത്ത, ഗുജറാത്ത്, ഗോവ, മച്ചിലി പട്ടണം, വിസാഗ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസ്സോറാം, ത്രിപുര, പശ്ചിമബംഗാൾ, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ചരിത്രത്തിൽ ഒരിക്കൽ പോലും രേഖപ്പെടുത്തിയിട്ടില്ലാത്ത ശക്തമായ മഴയാണ് ലഭിച്ചത്. ഹിക്കാ എന്നപേരിൽ ശക്തമായ കൊടുങ്കാറ്റ് ഉടലെടുക്കുമെന്ന് സെപ്തംബർ 26ന് ഐഎംഡി പ്രവചിച്ചിരുന്നു. ഇത് കൊങ്കണിലും ഗുജറാത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്നതിനും ഇടയാക്കി.

English summary
India faces extreme monsoon in 2019, inter connection between monsoon and cimate change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X