Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ചതിച്ചു.... റാപ്പിഡ് ടെസ്റ്റ് കിറ്റുകളൊന്നും വന്നില്ല, ഇന്ത്യ പറയുന്നു, സ്ഥിതി ഗുരുതരം!!

ദില്ലി: ഇന്ത്യയില്‍ കോവിഡിന്റെ വ്യാപനം വര്‍ധിക്കുന്നുവെന്ന് സൂചന. എന്നാല്‍ പരിശോധനാ കിറ്റുകളുടെ അഭാവമാണ് ഇന്ത്യയെ അലട്ടുന്നത്. അമേരിക്ക ഇക്കാര്യത്തില്‍ ചതിച്ചെന്നാണ് ഇന്ത്യ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരമൊരു വാദം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. റാപ്പിഡ് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ഇന്ത്യയിലേക്ക് എത്തുന്നില്ലെന്നാണ് പ്രധാന പ്രശ്‌നം. ക്ലസ്റ്റര്‍ മേഖലകളില്‍ പരിശോധനകളെ നടക്കുന്നില്ല. ഇന്ത്യയിലേക്കുള്ള ഷിപ്പിംഗുകള്‍ യുഎസ് പിടിച്ചെടുക്കുന്നു എന്ന പരാതിയും ശക്തമാണ്. ഈ ഷിപ്പ്‌മെന്റ് അമേരിക്കയിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുകയാണ്.

1

ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നത്. പല സംസ്ഥാനങ്ങളും റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ അഭാവം ഉന്നയിച്ചിരിക്കുകയാണ്. ഇത്തരം പരിശോധനകള്‍ സ്ഥിരമായി നടന്നാല്‍ മാത്രമേ ലോക്ഡൗണ്‍ രാജ്യത്ത് പിന്‍വലിക്കാന്‍ സാധിക്കൂ. ജില്ലകളിലും ക്ലസ്റ്ററുകളിലും പരിശോധനകള്‍ കൃത്യമായി നടന്നിട്ടില്ലെങ്കില്‍ സമൂഹവ്യാപനത്തിലുള്ള സാധ്യത വളരെ കൂടുതലാണ്. സെറോളജിക്കല്‍ ടെസ്റ്റിലൂടെ രക്തത്തിന്റെ സാമ്പിള്‍ എടുത്താണ് പരിശോധന നടത്തുന്നത്. കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് ഇത്തരം പരിശോധനകളിലൂടെയാണ് കണ്ടെത്തുന്നത്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്. പലരെയും പരിശോധിക്കാനുള്ള കിറ്റുകള്‍ ആശുപത്രികളിലില്ല.

90ലധികം ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫുകളും കൊറോണ ബാധിച്ചിരിക്കുകയാണ്. ടെസ്റ്റ് കിറ്റുകളുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. അതേസമയം ഇത് ഏകദേശ കണക്കാണിത്. കണക്കില്‍പ്പെടാത്ത നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണബാധ ഉണ്ടാവാമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ മാത്രം 90ലധികം മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് രോഗബാധയുണ്ട്. രാജ്യത്തെ 80 ജില്ലകളിലേക്ക് കൊറോണ ആദ്യ ഘട്ടത്തില്‍ പടര്‍ന്നിരുന്നു. ഇപ്പോഴത് 364 ജില്ലകളിലേക്ക് പടര്‍ന്നിരിക്കുകയാണ്. അവസാന നാല് ദിവസത്തില്‍ പുതിയ 80 ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സമൂഹ വ്യാപനം ശക്തമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ഇന്ത്യയും അമേരിക്കയും ഒരുപോലെ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. അമേരിക്കയില്‍ മരണനിരക്ക് കൂടുതലാണ്. പക്ഷേ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൊണ്ടുപോകുന്നതും മരുന്നുകള്‍ തട്ടിക്കൊണ്ട് പോകുന്നത് അമേരിക്കയുടെ ഏകാധിപത്യ സ്വഭാവത്തെയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ ലോക്ഡൗണ്‍ അടക്കം നീട്ടുന്നത് ഈ സമൂഹ വ്യാപനത്തിന്റെ പശ്ചാലത്തലത്തിലാണ്. ഇന്ത്യ നേരത്തെ മലേറിയ മരുന്നിന്റെ വിലക്ക് നീക്കിയിരുന്നു. ഇതിന്റെ ആദ്യ ഷിപ്പ്‌മെന്റ് യുഎസ്സില്‍ എത്തുകയും ചെയ്തു. അതേസമയം ഇത്തരമൊരു സന്ദര്‍ഭത്തില്‍ സഹായിച്ചിട്ടും അമേരിക്ക തിരിച്ച് ഉപകാരം ചെയ്യാതിരിക്കുന്നത് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിസാ കാലാവധി നീട്ടുന്ന കാര്യത്തിലും അമേരിക്ക അനുകൂലമായ നിലപാട് എടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+