കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യ സൂചികയിൽ ഇന്ത്യ പിന്നോട്ട്: 51ാം സ്ഥാനത്തെന്ന് ഇഐയു റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: ജനാധിപത്യ സൂചികയിൽ ഇന്ത്യ പിന്നോട്ടുപോകുന്നതായി ഇക്കണോമിസ്റ്റ് ഇന്ററലിജൻസ് യൂണിറ്റ് റിപ്പോർട്ട്. 2018ൽ 41ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 51ാം സ്ഥാനത്താണ് എത്തിയിട്ടുള്ളത്. രാജ്യത്ത് പൌര സ്വാതന്ത്ര്യത്തിൽ കുറവ് വന്നതാണ് ഇന്ത്യ ജനാധിപത്യ സൂചികയിൽ താഴേക്ക് പോകാനുണ്ടായ കാരണം. ബ്രിട്ടീഷ് സ്ഥാപനമായ ജി ഇക്കണോമിസ്റ്റിന്റെ ഇന്റലിജൻസി യൂണിറ്റാ് ആഗോള റാങ്കിങ്ങായ ജനാധിപത്യ സൂചിക പുറത്തുവിടുന്നത്.

 പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റ്; തന്‍റെ ഉത്തരവാദിത്തം ഭരണഘടന സംരക്ഷണമെന്ന് ഗവര്‍ണര്‍ പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റ്; തന്‍റെ ഉത്തരവാദിത്തം ഭരണഘടന സംരക്ഷണമെന്ന് ഗവര്‍ണര്‍

നേരത്തെ 7. 23 ആയിരുന്ന ഇന്ത്യയുടെ സ്കോർനില 6.90ലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. 165 സ്വതന്ത്ര രാഷ്ട്രങ്ങളെയും രണ്ട് ഭരണ പ്രദേശങ്ങളുമുൾപ്പെടെ 167 ജനാധിപത്യ ഭരണപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്.

caa-15797817

രാഷ്ട്രീയ പങ്കാളിത്തം, പൌരസ്വാതന്ത്ര്യം, രാഷ്ട്രീയ സംസ്കാരം, തിരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. ഫുൾ ഡെമോക്രസിക്ക് എട്ടിന് മുകളിലാണ് സ്കോർ നൽകുന്നത്. ഹൈബ്രിഡ് ഭരണക്രമം(4 മുതൽ 6 വരെ), അതോറിറ്റേറിയൻ ഭരണക്രമം (4-0) എന്നിങ്ങനെയാണ് പോയിന്റുകൾ കണക്കാക്കുന്നത്. 10 ആണ് ഏറ്റവും ഉയർന്ന പോയിന്റ് നില.

രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയ പൌരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇന്ത്യയുടെ ജനാധിപത്യ സൂചികയെ പിന്നോട്ടടിച്ചിട്ടുള്ളത്. ജനാധിപത്യത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നും പൌര സ്വാതന്ത്ര്യത്തിന് ശോഷണം സംഭവിച്ചെന്നും ദി ഇക്കണോമിസ്റ്റ് സൂചികയിൽ വ്യക്തമാക്കുന്നു.

English summary
India falls to 51st position in EIU's Democracy Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X