കുൽഭൂഷന് വേണ്ടി ഇന്ത്യ, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് കോടതിൽ അപ്പീൽ !!
വിദേശകാര്യ സെക്രട്ടറിയുമായി ഇന്ത്യ നടത്തിയ കൂടിക്കാഴ്ചയില്‍ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
ദില്ലി: മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിന് എതിരെ ഇന്ത്യ പാകിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടരി തെഹ്മിന ജാന്‍ജുവിനെ കണ്ടാണ് ഇന്ത്യന്‍് സ്ഥാനപതി ഹര്‍ജി കൈമാറിയത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് അപ്പീല്‍ നല്‍കിയത്. ഇയാള്‍ ഇന്ത്യയുടെ ചാരനാണെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷണിനെ കാണാന്‍ അനുവദിയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശകാര്യ സെക്രട്ടറിയുമായി ഇന്ത്യ നടത്തിയ കൂടിക്കാഴ്ചയില്‍ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. അല്ലാത്ത പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് അടക്കമുള്ളവര്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications