Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടത് ബിജെപി - കോണ്‍ഗ്രസ് സഖ്യം: സിന്‍ഹ

വാഷിംഗ്ടണ്‍: നരേന്ദ്രമോഡിക്കെതിരെ പറഞ്ഞ് പറഞ്ഞ് ബി ജെ പിക്കാര്‍ തന്നെ ഒരു കാലത്ത് ശത്രുഘ്‌നന്‍ സിന്‍ഹയെ ദിഗ് വിജയ് സിംഗ് എന്ന് കളിയാക്കി വിളിച്ചുതുടങ്ങിയിരുന്നു. ബി ജെ പി നേതാവും എം പിയും നടനുമൊക്കെയായ സിന്‍ഹയ്ക്ക് ശരിക്കും എന്തെങ്കിലും സംഭവിച്ചോ എന്നാരെങ്കിലും ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല - കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ചു ഭരിക്കുന്ന ഇന്ത്യയാണ് രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നാരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ മറ്റെന്താണ് കരുതുക.

വാഷിംഗ്ടണിലെ ഹ്രസ്വസന്ദര്‍ശനത്തിനിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇക്കാര്യം പറഞ്ഞത്. ഒരു സാധാരണ പൗരന്‍ എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും രാജ്യത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ് താന്‍ ഇക്കാര്യം പറയുന്നത്. ഭരണ സ്ഥിരതയ്ക്കും, രാജ്യത്തിന്റെ പുരോഗതിക്കും ഇതാവശ്യമാണ്. പ്രാദേശിക പാര്‍ട്ടികളുടെ ഭീഷണി രാഷ്ട്രീയത്തിന് തടയിടാന്‍ ഇത് കൊണ്ട് കഴിയും എന്നും സിന്‍ഹ വിശദീകരിച്ചു.

sinha

എന്തായാലും താന്‍ പറയുന്നത് ബി ജെ പിയുടെ അഭിപ്രായമല്ല എന്നും സിന്‍ഹ പറയുന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്. എന്നാലും എന്നെങ്കിലും ഒരിക്കല്‍ തന്റെ പാര്‍ട്ടി ഇക്കാര്യം തിരിച്ചറിയുമെന്നും വേണ്ടത് ചെയ്യുമെന്നും എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയാണ് പ്രധാനപ്പെട്ടത്, പാര്‍ട്ടിയല്ല.

തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് അധികാരത്തിലെത്തണം എന്നാണ് സിന്‍ഹ അഭിപ്രായപ്പെടുന്നത്. തൂക്കുമന്ത്രിസഭകള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഒഴിവാക്കാനും തന്റെ കാഴ്ചപ്പാട് സഹായിക്കും എന്നും ഇദ്ദേഹം കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+