കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഓപ്പറേഷൻ ബന്ദർ? ബാലക്കോട്ട് വ്യോമാക്രമണത്തിന് ഇന്ത്യ നല്‍കിയ രഹസ്യ കോഡ്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് നല്‍കിയ രഹസ്യ കോഡ് ഓപ്പറേഷന്‍ ബന്ദര്‍. മലയാളത്തില്‍ കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയത് ഓപ്പറേഷന്‍ വളരെ രഹസ്യമായി സൂക്ഷിക്കാനാണ്. അതിര്‍ത്തി കടന്ന് ബാലക്കോട്ടിലെ ജയ്‌ഷെ ഇ മുഹമ്മദ് കേന്ദ്രം നശിപ്പിച്ച് കനത്ത താക്കീതാണ് ഇന്ത്യ നല്‍കിയത്.

പബ്ബിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു... സംഭവം ബെംഗളൂരുവില്‍പബ്ബിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു... സംഭവം ബെംഗളൂരുവില്‍

ഈ പേര് തിരഞ്ഞെടുത്തതിന് പ്രത്യേക കാരണമൊന്നുമില്ലെങ്കിലും, ഇന്ത്യന്‍ സംസ്‌കാരത്തില്‍ കുരങ്ങുകള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. രാമായണത്തില്‍, രാമന്റെ ഏറ്റവും വിശ്വസ്തനായ സേനാപതിയായ ഹനുമാനാണ് ലങ്കയുടെ തലസ്ഥാനം മുഴുവന്‍ തീവെച്ച് നശിപ്പിച്ചത്. പേരിന് പിന്നിലെ മറ്റൊരു കാരണം ചെറിയ സമയത്തിനിടക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാന്‍ വേണ്ടിയാണ് ഇത്തരമൊരു പേര് നല്‍കിയതെന്നാണ് ഉറവിടങ്ങള്‍ നല്‍കുന്ന സൂചന. ഈ തിരിച്ചടിയുടെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന്‍ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു.

balakot-155134817


ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി വിലയിരുത്തിയിരുന്നു. പാകിസ്ഥാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടും ബാലകോട്ടിലെ ജയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദ ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ വിവിധ വശങ്ങള്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രധാന വശങ്ങളിലൊന്ന് തന്ത്രപരമായ ആശ്ചര്യത്തെക്കുറിച്ചാണ്. മിറാഷ്-2000 ആയുധങ്ങള്‍ വിക്ഷേപിച്ച് തിരികെ വരുമ്പോള്‍ മാത്രമാണ് പാകിസ്താന്‍ ജെറ്റുകള്‍ തുരത്തിയത്.

ഇന്റലിജന്‍സിന്റെ കൃത്യതയും ടാര്‍ഗെറ്റ് സെലക്ഷനുമായിരുന്നു മറ്റൊരു പ്രധാന പോസിറ്റീവ് വശം. മിഷന്റെ ഭാഗമായ പൈലറ്റുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഉയര്‍ന്ന ക്ലാസുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്, അതിനുള്ള പ്രതിഫലവും അവര്‍ക്ക് ലഭിച്ചു. ദൗത്യത്തിനിടയില്‍ സൂക്ഷിച്ച ഉയര്‍ന്ന നിലവാരത്തിലുള്ള രഹസ്യസ്വഭാവത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 6,000 പുരുഷന്മാരും ഉദ്യോഗസ്ഥരും ഓപ്പറേഷനില്‍ പങ്കാളികളായിട്ടുണ്ട്.

English summary
India gave Operation Bander to Balakkot attack as secret code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X