കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് തരംഗത്തെ നേരിടുന്നതില്‍ ഇന്ത്യ കരുത്ത് കാണിച്ചു, സാമ്പത്തിക വളര്‍ച്ചയും നഷ്ടമായില്ലെന്ന് മോദി

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ പുതിയ തരംഗത്തെ നേരിടുന്നതില്‍ ഇന്ത്യ കരുത്ത് കാണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിന്റെ പ്രതീക്ഷയുടെ ബൊക്കെയാണ് ഇന്ത്യ നല്‍കിയതെന്ന് മോദി പറഞ്ഞു. ആ ബൊക്കയില്‍ ജനാധിപത്യത്തിലുള്ള വിശ്വാസമുണ്ട്. 21ാം നൂറ്റാണ്ടിനെ ശാക്തീകരിക്കാനുള്ള സാങ്കേതികവിദ്യയും കഴിവും ഉണ്ടെന്നും മോദി വ്യക്തമാക്കി. ദാവോസിലെ സ്വിസ് സ്‌കി റിസോര്‍ട്ടിലാണ് സാധാരണ ലോക ഇക്കണോമിക് ഫോറത്തിന്റെ യോഗം നടക്കാറുള്ളത്. ഇത്തവണ കൊവിഡിനെ തുടര്‍ന്ന് അവിടെ നിന്ന് മാറ്റിയിരിക്കുകയാണ്.

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

1

ഇന്ത്യ പരിഷ്‌കരണങ്ങള്‍ക്കാണ് കൊവിഡ് കാലത്തെ ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ലോകത്തെ സാമ്പത്തിക വിദഗ്ധര്‍ പോലും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രശംസിച്ചു. ലോകത്തെ ആഗ്രഹങ്ങളെ പൂര്‍ത്തികരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 160 കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയിട്ടുള്ളത്. ഒരു ബൊക്കെ നിറയെ പ്രതീക്ഷകളാണ് ജനാധിപത്യ രാജ്യം എന്ന നിലയില്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗത്തെ അതിന്റെ എല്ലാ ജാഗ്രതയോടെയുമാണ് ഇന്ത്യ നേരിടുന്നത്. അതേസമയം തന്നെ സാമ്പത്തിക വളര്‍ച്ചയും ഇന്ത്യ നേടിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

ലോകത്തുള്ള വ്യവസായ പ്രമുഖരെ ഞാന്‍ ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി ക്ഷണിക്കുകയാണ്. ഇന്ത്യയിലെ വാണിജ്യ മേഖലയിലെ പുരോഗതിയിലേക്ക് നയിക്കാന്‍ രാജ്യത്തെ യുവജനത തയ്യാറായി ഇരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തിന് ശേഷം സമ്പദ് ഘടനയും, വിതരണ ശൃംഖലയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഞങ്ങള്‍ നോക്കുന്നത്. കൊവിഡ് കാലത്ത് 80 കോടിയിലധികം പൗരന്മാര്‍ക്ക് ഇന്ത്യ സൗജന്യ ഭക്ഷണം നല്‍കി. വരാനിരിക്കുന്ന കാലത്തിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇന്ത്യക്ക് സാധിക്കും.കൊവിഡിനെതിരായ പോരാട്ടത്തില്‍ ശാസ്ത്രജ്ഞരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പോരാട്ടം ശക്തമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആ സമയത്താണ് ലോകത്തിന് ഞങ്ങള്‍ പ്രതീക്ഷ നല്‍കുന്നത്. ഒരു ഭൂമി ഒരു ആരോഗ്യം എന്ന ആശയമാണ് ഞങ്ങള്‍ പിന്തുടരുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവനാണ് ഇതിലൂടെ രക്ഷിച്ചെടുക്കുന്നത്. അടിയന്തര ആവശ്യത്തിനുള്ള മരുന്നുകളും വാക്‌സിനുകളും പല രാജ്യങ്ങളും ഇന്ത്യ നല്‍കിയിരുന്നു. ഇന്ന് ലോകത്തെ മരുന്ന് ഉല്‍പ്പാദനത്തിന് മുന്നിട്ട് നില്‍ക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് കൊണ്ടുവന്നു. ഇന്ത്യയിലെ ഐടി മേഖല സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ഉണ്ടാക്കിയെടുക്കുന്നതില്‍ വലിയ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
india gaves hope on world on covid fighting and economic growth, pm modi says at davos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X