Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക വളർച്ചയിൽ വൻ ഇടിവ്; ജിഡിപി വളര്‍ച്ച നിരക്ക് 5 കൊല്ലത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്കിൽ വൻ ഇട‌ിവ്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി - മാര്‍ച്ച് കാലയളവിലെ ജിഡിപി നിരക്ക് 5.8 ശതമാനമാണ്.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ചൈന 6.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇതോടെ അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പദവി ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായി. കാര്‍ഷിക മേഖലയിലും, നിര്‍മ്മാണ മേഖലയിലും സംഭവിച്ച മുരടിപ്പാണ് ജിഡിപിയെ ബാധിച്ചത് എന്നാണ് വെള്ളിയാഴ്ച പുറത്ത് എത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

GDP

നേരത്തെ 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ നേടിയെടുക്കുമെന്നാണ് ഫിച്ച് പ്രവചിച്ചിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമായിരിക്കുമെന്നാണ് ഫിച്ചിന്‍റെ വിലയിരുത്തല്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2020-21 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഉയര്‍ന്ന് 7.1 ലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+