കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് ചരിത്ര നിമിഷം... ദേശീയ വാര്‍ മെമ്മോറിയല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
അഭിമാനമേകി ദേശീയ യുദ്ധ സ്മാരകം | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വേദനകള്‍ ഇന്ത്യയെ അലട്ടുമ്പോഴും ചരിത്ര നിമിഷം ഇന്ത്യയെ തേടിയെത്തി. രാജ്യത്തിന് അഭിമാനമേകി ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ എല്ലാ കാലത്തെയും പോരാളികള്‍ക്കുള്ള ആദരമാണ് ഇത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് നഷ്ടമായ വീരജവാന്മാര്‍ക്കുള്ള ആദരം കൂടിയാണ് ഇത്. 40 ഏക്കര്‍ ഭൂമിയിലായി പരന്ന് കിടക്കുന്നതാണ് വാര്‍ മെമ്മോറിയല്‍. സ്വാതന്ത്ര്യം കിട്ടി ഇത്രയധികം കാലമായിട്ടും നമ്മുടെ രാജ്യത്തെ വീരന്‍മാര്‍ക്ക് ഒരു സ്മാരകം ഇല്ലാതിയിരുന്നു. എന്നാല്‍ ജനങ്ങളുടെ അനുഗ്രഹത്തോടെ ഇപ്പോഴത് പൂര്‍ത്തിയായെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

1

അതേസമയം ഉദ്ഘാടന ചടങ്ങില്‍ പ്രത്യേക വ്യോമസേന പ്രകടനവും ഉണ്ടായിരുന്നു. സ്മാരകത്തില്‍ ദീപം തെളിയിച്ചാണ് അദ്ദേഹം വാര്‍ മെമ്മോറിയല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അമര്‍ ജവാന്‍ ജ്യോതി സ്മാരകത്തിനടുത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികര്‍ക്കുള്ള സ്മാരകമാണ് അമര്‍ ജവാന്‍ ജ്യോതി. അതേസമയം 176 കോടിയുടെ പദ്ധതിയാണ് ദേശീയ വാര്‍ മെമ്മോറിയല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ ദാനം ചെയ്ത 25942 സൈനികരുടെ പേരും റാങ്കും റെജിമെന്റുകളും സ്മാരകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 ചുവരുകളിലായിട്ടാണ് ഇത് ആലേഖനം ചെയ്തിരിക്കുന്നത്.

മഹാഭാരത്തിലെ ചക്രവ്യൂഹത്തിന് സമാനമായി നാല് ചുവരുകളാണ് ഇതില്‍ ഉള്ളത്. 1962ലെ ഇന്തോ ചൈന യുദ്ധം, 1947ലെ ഇന്തോ പാക് യുദ്ധം, 1965, 1971, എന്നീ വര്‍ഷങ്ങളില്‍ നടന്ന യുദ്ധം, ശ്രീലങ്കയിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ട സൈനികര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളെ കോണ്‍ഗ്രസ് സംശയത്തോടെയാണ് കാണുന്നതെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. റാഫേല്‍ ഇടപാട് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!

English summary
india gets its war memorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X