കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ഭൂലോക ചതി... നിലവാരമില്ലാത്ത കിറ്റുകള്‍, എല്ലാം ഇവിടെ നിന്ന് പോയത്, ഇന്ത്യ പറയുന്നു!!

Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള സൗഹൃദം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയ ഇന്ത്യക്ക് വളരെ മോശം ഉല്‍പ്പന്നങ്ങളാണ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ചതി ഇന്ത്യയോടും ചൈന നടത്തിയിരിക്കുകയാണ്. നേരത്തെ സ്‌പെയിനിലും ഇറ്റലിയിലുമെല്ലാം നിലവാരം കുറഞ്ഞ ഉപകരണങ്ങളും മാസ്‌കുകളുമാണ് ലഭിച്ചത്. പക്ഷേ ഇതിലും വലിയ കൊടുചതി ഇതില്‍ മറഞ്ഞിരിപ്പുണ്ടായിരുന്നു. ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്വകാര്യ കമ്പനികള്‍ സംഭാവനയായി ചൈനയ്ക്ക് നല്‍കിയ പിപിഇ കിറ്റുകളാണ് ചൈന ഇന്ത്യക്ക് മറച്ചുവിറ്റിരിക്കുന്നത്. ഇക്കാര്യം ഇന്ത്യയില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു.

Recommended Video

cmsvideo
Tens of thousands of Chinese PPE kits fail India safety test
1

നേരത്തെ ഇറ്റലിയെ ഇതേ രീതിയില്‍ ചതിച്ചിരുന്നു ചൈന. ഇറ്റലിയില്‍ രോഗം പടര്‍ന്ന് പിടിക്കുന്ന സമയത്ത് അവര്‍ക്ക് ചൈന നല്ല വിലയ്ക്ക് മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ യൂറോപ്പ്യന്‍ യൂണിയനും ഇറ്റലിയും തന്നെ സംഭാവനയായി നല്‍കിയ കിറ്റുകളാണ് അവര്‍ക്ക് നല്‍കിയത്. അന്താരാഷ്ട്ര തലത്തിലെ കൊടുവഞ്ചനയായിട്ടാണ് അമേരിക്ക ഇതിനെ ചിത്രീകരിച്ചത്. അതേ ചതിയാണ് ഇന്ത്യയോടും കാണിച്ചത്. നേരത്തെ 15 മില്യണ്‍ പിപിഎ കിറ്റുകള്‍ ഇന്ത്യ ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. വളരെ നിലവാരം കുറഞ്ഞ കിറ്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഇത് ഉപയോഗിക്കാനേ സാധിക്കില്ലെന്ന് ഇന്ത്യ പറയുന്നു.

ഇന്ത്യയിലെത്തിയ ചൈനീസ് ഷിപ്പ്‌മെന്റുകള്‍ നിലവാര പരിശോധനയില്‍ പൂര്‍ണ പരാജയമായിരുന്നു. ഏപ്രില്‍ അഞ്ചിന് 1,70000 പിപിഇ കിറ്റുകളാണ് ഇന്ത്യയില്‍ എത്തിയത്. ഇതില്‍ 50000 എണ്ണവും നിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. പിന്നീട് വന്ന 30000, 10000 പിപിഎ കിറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പരാജയപ്പെട്ടു. പ്രതിരോധ റിസര്‍ച്ച് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയിലാണ് കിറ്റുകളുടെ നിലവാര പരിശോധന നടത്തിയത്. നിലവാര സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള പിപിഇ കിറ്റുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയില്‍ നിന്ന് വന്ന കിറ്റുകള്‍ സംഭാവനയായി എത്തിയതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വലിയൊരു കുറവ് തന്നെയുണ്ട്. ഇതിനായി അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളെ ഇന്ത്യ സമീപിക്കുന്നുണ്ട്. ഈ സമയത്താണ് ചൈന നിലവാരം കുറഞ്ഞ കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചത്. നേരത്തെ ടെക്‌സ്റ്റൈല്‍ മന്ത്രാലയം സുരക്ഷാ മാസ്‌കുകളുടെ ലഭ്യതയെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ പലയിടത്തും മാസ്‌കുകള്‍ പോലുമില്ലാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്‍95 മാസ്‌കുകളും ബോഡി കവറോളുകളുമാണ് പ്രധാനമായും ഇല്ലാത്തത്. ഒരു മില്യണ്‍ സ്യൂട്ടുകളാണ് ഇന്ത്യ വ്യാപാരികള്‍ വഴി വാങ്ങുന്നത്. ഇതിനായി സിംഗപ്പൂര്‍ കമ്പനിയെയാണ് സമീപിക്കുന്നത്. ചൈനയെ ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം ചൈനയില്‍ ഇപ്പോള്‍ നിലവാര പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ പരാതിയെ തുടര്‍ന്നാണിത്. എന്നാല്‍ ഇന്ത്യയിലേക്ക് അടക്കമുള്ള ഷിപ്പ്‌മെന്റുകള്‍ ഇതോടെ വൈകും.

English summary
india gets low quality ppe kits from china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X