കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലേക്കും കുവൈത്തിലേക്കും ഇന്ത്യന്‍ സംഘം പുറപ്പെടുന്നു; വിരമിച്ച ഡോക്ടര്‍മാരും കൂടെ, വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ സഹായം തേടിയ ഗള്‍ഫ് രാജ്യങ്ങളോട് അനുകൂല പ്രതികരണം. കുവൈത്തിലേക്കും യുഎഇയിലേക്കും ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കുവൈത്തിലേക്ക് അയച്ച സൈനിക ഡോക്ടര്‍മാരുടെ സംഘം തിങ്കളാഴ്ച ദില്ലിയില്‍ തിരിച്ചെത്തിയിരുന്നു.

ഇവരുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരായ കുവൈത്ത് ഭരണകൂടം വീണ്ടും ഇന്ത്യയോട് സഹായം തേടി. മാത്രമല്ല, യുഎഇ ഭരണകൂടവും സഹായം അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ആദ്യം കുവൈത്ത്

ആദ്യം കുവൈത്ത്

ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ് എന്നിവരുടെ സംഘത്തെയാണ് ഇന്ത്യ രണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കും അയക്കുക. കുവൈത്ത് ആണ് ആദ്യം സഹായം തേടിയത്. തൊട്ടുപിന്നാലെ യുഎഇയും സഹായം അഭ്യര്‍ഥിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തിയെന്നും തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തി

ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തി

കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് അദ്ദേഹം ഇന്ത്യയുടെ മെഡിക്കല്‍ സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് 15 അംഗ വ്യോമസേനാ മെഡിക്കല്‍ സംഘത്തെ കുവൈത്തിലേക്ക് അയച്ചു. ഈ സംഘം രണ്ടാഴ്ചയിലെ സേവനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച തിരിച്ചെത്തി.

കൂടുതല്‍ രാജ്യങ്ങള്‍

കൂടുതല്‍ രാജ്യങ്ങള്‍

കുവൈത്ത് വീണ്ടും സഹായം തേടിയിട്ടുണ്ട്. മാത്രമല്ല യുഎഇയും സഹായം അഭ്യര്‍ഥിച്ചു. കൂടാതെ മൗറീഷ്യസ്, കോമറോസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ മെഡിക്കല്‍ സഹായം തേടിയിട്ടുണ്ട്. കുവൈത്തിനും യുഎഇക്കും പുറമെ മറ്റു ജിസിസി രാജ്യങ്ങളും ഇന്ത്യയുടെ സഹായം ഉടന്‍ തേടുമെന്നാണ് വിവരം.

ദ്രുതകര്‍മ സേന

ദ്രുതകര്‍മ സേന

വിരമിച്ച സൈനിക ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ യുഎഇയിലേക്കും കുവൈത്തിലേക്കും അയക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിലുള്ളത്. കോമറോസിലേക്കും മൗറീഷ്യസിലേക്കും സൈനിക ദ്രുതകര്‍മ സേനാംഗങ്ങളെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലാബ് ടെക്‌നീഷ്യന്‍മാരും

ലാബ് ടെക്‌നീഷ്യന്‍മാരും

കുവൈത്തിലേക്കും യുഎഇയിലേക്കും അയക്കേണ്ട മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും മറ്റും വിദേശകാര്യ മന്ത്രാലയവും സേനാ വിഭാഗങ്ങളും ക്രോഡീകരിക്കുകയാണിപ്പോള്‍. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമെ ലാബ് ടെക്‌നീഷ്യന്‍മാരെയും അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരുന്നുകള്‍ അയച്ചു

മരുന്നുകള്‍ അയച്ചു

100 ഡോക്ടര്‍മാര്‍, 40 നഴ്‌സുമാര്‍, നൂറിലധികം ലാബ് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവര്‍ എല്ലാ വര്‍ഷവും സൈന്യത്തില്‍ നിന്ന് വിരമിക്കുന്നുണ്ട്. ഇവരുടെ സേവനമാണ് വിദേശരാജ്യങ്ങള്‍ക്ക് ലഭ്യമാക്കുക. നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റുമതി ചെയ്തിരുന്നു. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ദാനിലേക്കും മരുന്നുകള്‍ അയച്ചിട്ടുണ്ട്.

English summary
India given green signal to Kuwait and UAE to send medical team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X