കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020; പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

Google Oneindia Malayalam News

ദില്ലി: നാളെ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് സംസാരിക്കും. വ്യാഴാഴ്ച യുകെയില്‍ നിന്ന് ആരംഭിക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി സംസാരിക്കുക. ഇന്ത്യയുടെ വ്യാപാര-വിദേശ നിക്ഷേപങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ആഗോളവത്കരത്തിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണിത്. ലോകത്ത് കൊവിഡ് എന്ന് ഭീഷണി ഉയര്‍ന്നുവന്നതോടെ ഇന്ത്യ നിരവധി വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

modi

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ലോകം ഇന്ന് അതിനെതിരെ പോരാടുകയാണ്. വിദഗ്ദമായ കഴിവും സാങ്കേതിക വൈദഗ്ദ്യവുമുള്ള ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ പ്രധാന പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ അഭിസംബോധന ലോകത്തെ പുനരുജ്വീവിപ്പിക്കാന്‍ തന്നെ ഉതകുന്ന തരത്തിലായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യ ഐഎന്‍സി ചെയര്‍മാനും സിഇഒയുമായ മനോജ് ലഡ്വ പറഞ്ഞു.

എല്ലാ വര്‍ഷവും നടക്കുന്ന ഈ പരിപാടി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ ഹൗസാണ് ഇതിന് പിന്നില്‍ മൂന്ന് ദിവസം നടക്കുന്ന പരിപാടിയില്‍ വെര്‍ച്വല്‍ സംവിധാനം വഴി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, റെയില്‍വെ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിനിസ്റ്റര്‍ മഹേന്ദ്ര നാഥ് പാണ്ഡ എന്നിവര്‍ സംസാരിക്കും.

യുകെയുടെ ഭാഗത്ത് നിന്ന് ചാള്‍സ് രാജാവ് മുഖ്യ സംഭാഷണം നടത്തും. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്, അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസ് എന്നിവരും പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും. ഇന്ത്യയുടെ യുകെയിലെ ഹൈക്കമ്മിഷണര്‍ ഗായത്രി കുമാറും ചടങ്ങില്‍ സംസാരിച്ചേക്കുമെന്നും കരുതുന്നു.

English summary
India Global Week 2020; Prime Minister Narendra Modi will address the Global Audience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X