യുഎസിനെതിരെ പുതിയ സഖ്യം... ഇന്ത്യയും റഷ്യയും ചൈനയും കൈകോര്‍ക്കുന്നു
ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് പ്രസിഡന്റിന്റെ താരിഫ് നടപടിക്ക് മറുപടി കൊടുക്കാന്‍ പുതിയ സഖ്യം രൂപപ്പെടുന്നു. ഇന്ത്യ-ചൈന-റഷ്യ സഖ്യം രൂപപ്പെടുന്നതിനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേരിട്ട് സ്വാഗതം ചെയ്യുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.
അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന പ്രാദേശിക സുരക്ഷാ ഫോറത്തില്‍ ഷി ജിന്‍പിംഗ് 20 ലധികം ലോക നേതാക്കളെ കൂട്ടിച്ചേര്‍ക്കും എന്നാണ് വിവരം. ഉപരോധങ്ങള്‍ ബാധിച്ച റഷ്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു നയതന്ത്ര നേട്ടമാണ് ഇത് വഴി സാധിക്കുക. പുടിനും മോദിക്കും പുറമേ മധ്യേഷ്യ, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

2020 ല്‍ മാരകമായ അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിനായി ഇരുനോതാക്കളും പ്രവര്‍ത്തിക്കുന്നതിനാല്‍ മോദിയുടെ ചൈനയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. ഉക്രെയ്നിലെ യുദ്ധത്തിനിടയില്‍ പാശ്ചാത്യ നേതാക്കള്‍ പുടിനോട് പുറംതിരിഞ്ഞുനിന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി ഷിയും പുടിനുമായി ഒരേ വേദി പങ്കിട്ടിരുന്നു.
അതിനിടെ ചൈനയുമായും ഇന്ത്യയുമായും ത്രികക്ഷി ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് മോസ്‌കോ പ്രതീക്ഷിക്കുന്നതായി ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു. 'അമേരിക്കയ്ക്ക് ശേഷമുള്ള ഒരു അന്താരാഷ്ട്ര ക്രമം എങ്ങനെയായിരിക്കുമെന്ന് കാണിക്കാനുള്ള അവസരമായി ഈ ഉച്ചകോടിയെ ഷി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു,' ഗവേഷണ ഏജന്‍സിയായ ദി ചൈന-ഗ്ലോബല്‍ സൗത്ത് പ്രോജക്റ്റിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് എറിക് ഒലാണ്ടര്‍ പറഞ്ഞു.
ചൈന, ഇറാന്‍, റഷ്യ, ഇപ്പോള്‍ ഇന്ത്യ എന്നിവയെ നേരിടാന്‍ ജനുവരി മുതല്‍ വൈറ്റ് ഹൗസ് നടത്തിയ എല്ലാ ശ്രമങ്ങളും ഉദ്ദേശിച്ച ഫലം നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിനെ ബ്രിക്‌സ് എത്രമാത്രം അസ്വസ്ഥനാക്കിയെന്ന് നോക്കൂ എന്നും അദ്ദേഹം ചോദിച്ചു. 2001-ല്‍ എസ്സിഒ സ്ഥാപിതമായതിനുശേഷം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉച്ചകോടിയായിരിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആറ് യൂറേഷ്യന്‍ രാജ്യങ്ങളുടെ ഗ്രൂപ്പായി ആരംഭിച്ച സുരക്ഷാ കേന്ദ്രീകൃത കൂട്ടായ്മ സമീപ വര്‍ഷങ്ങളില്‍ 10 സ്ഥിരം അംഗങ്ങളിലേക്കും 16 സംഭാഷണ, നിരീക്ഷക രാജ്യങ്ങളിലേക്കും വികസിച്ചു. സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് സാമ്പത്തിക, സൈനിക സഹകരണത്തിലേക്കും അതിന്റെ പരിധി വികസിച്ചു.












Click it and Unblock the Notifications