റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....
Recommended Video

ദില്ലി: റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ പങ്കാളികളാക്കാൻ നിർബന്ധിച്ചത് നരേന്ദ്രമോദി സർക്കാരാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമത്തിൽ വന്ന വാർത്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് ട്വീറ്റ് ചെയ്തത്. റാഫോല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.
ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഈ വാദത്തിന് ബലം പകരുന്നതാണ് ഫ്രഞ്ച് മാധ്യമത്തില്‍ വന്നിരിക്കുന്ന വാര്‍ത്ത.
|
കേന്ദ്രസർക്കാരിന് പങ്കില്ല
പ്രതിരോധ രംഗത്ത് യാതൊരു പരിചയവുമില്ലാത്തെ റിലൈന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷനാണ് റിലൈന്‍സിനെ തിരഞ്ഞെടുത്തത് എന്നും കേന്ദ്ര സര്‍ക്കാരിന് ഈ തീരുമാനത്തില്‍ യാതൊരു പങ്കുമില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യം തങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നാണ് മുന്നേ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് പറഞ്ഞു.
|
59,000 കോടി രൂപയുടെ കരാർ
2016 സെപ്റ്റംബര്‍ 23നാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള 59,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിട്ടത്. ഒക്ടോബറില്‍ റിലൈന്‌സ് ഓഫ്‌സെറ്റ് കരാറില്‍ ജോയിന്റ് പാര്‍ട്‌നറായി. ദസോള്‍ട്ട് റിലൈന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് രൂപീകരിച്ചു. റിലൈന്‍സിന് 51 ശതമാനം ഓഹരിയും ദസോള്‍ട്ടിന് 49 ശതമാനം ഓഹരിയും. 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ ദസോള്‍ട്ട് തങ്ങളുമായി ഒപ്പുവച്ചെന്നത് റിലൈന്‍സ് നിഷേധിച്ചിരുന്നു. അതേസമയം ഒളാന്ദിന്റെ പങ്കാളിയായ നടി ജൂലി ഗയറ്റിന്റെ സിനിമ നിര്‍മ്മിക്കാന്‍ അനില്‍ അംബാനിയുടെ തന്നെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ ഒപ്പിട്ടതും മോദിയും ഒളാന്ദും ധാരണാപത്രത്തില്‍ ഒപ്പിട്ടതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു.
|
വാങ്ങിയത് ഇരട്ട വിലയ്ക്ക്
126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ കാലത്തെ കരാര്‍. എന്നാൽ മോദി സർക്കാർ ഇരട്ടി വിലയ്ക്ക് വിമാം വാങ്ങാനാണ് കരാർ ഒപ്പിട്ടതെന്നാണ് കോൺഗ്രസിന്റെ ആരോപണം. യുപിഎയുടെ പഴയ കരാറിന് പകരമുള്ള പുതിയ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രഖ്യാപനം നടത്തിയത് 2015 ഏപ്രില്‍ 10ന് ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴായിരുന്നു.
|
രണ്ട് എഞ്ചിനുള്ള യുദ്ധ വിമാനം
മിഗ് വിമാനങ്ങൾ തകർന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങൾക്ക് പ്രായമേറുകയും ചെയ്തസാഹചര്യത്തിലാണ് വിദേശത്തു നിന്നും പോർവിമാനങ്ങൾ വാങ്ങാൻ 2007ൽ യുപിഎ സർക്കാർ തീരുമാനിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ദാസ്സുദ് ഏവിയേഷന്റേതാണ് റാഫേൽ വിമാനങ്ങൾ. രണ്ട് എഞ്ചിനുള്ള വിവിധോദ്ദേശസ്യ യുദ്ധ വിമാനമാണിത്. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഈ വിമാനങ്ങൾക്കുണ്ട്.












Click it and Unblock the Notifications