കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന ആപ്പോ, ഞെട്ടേണ്ട, സംഗതി സത്യമാണ്

ടോയ്‌ലറ്റ് ലൊക്കേറ്റര്‍ എന്ന പേരിലുള്ള ആപ്പിന്‍റെ സേവനം ദില്ലിയും മധ്യപ്രദേശിലും മാത്രമേ ആദ്യ ഘട്ടത്തില്‍ ലഭിക്കുകയുള്ളൂ.

  • By Manu
Google Oneindia Malayalam News

ദില്ലി: എന്തിനും ഏതിനും ആപ്പുകളുടെ സഹായം തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഇനി പെട്ടെന്ന് പൊതുസ്ഥലത്ത്‌ വച്ച് മൂത്രമൊഴിക്കാന്‍ തോന്നിയാലും പേടിക്കേണ്ട. മൂത്രമൊഴിക്കാന്‍ സഹായിക്കുന്നതിനു വേണ്ടി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യ.

toilet

നമ്മുടെ സമീപപ്രദേശത്ത് എവിടെയൊയാണ് ബാത്ത്‌റൂമുകള്‍ ഉള്ളതെന്നു വിവരം നല്‍കുന്ന ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ടോയ്‌ലറ്റ് ലൊക്കേറ്റര്‍ എന്നാണ് ഇതിന്റെ പേര്. ഗൂഗിളുമായി സഹകരിച്ചാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ഈ ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത് ഇന്ത്യയില്‍ എല്ലായിടത്തും ലഭിക്കില്ല. ദില്ലിയിലെ നഗരപ്രദേശങ്ങളിലും മധ്യപ്രദേശിലെ രണ്ടു നഗരങ്ങളിലും ഉള്ളവര്‍ക്കാണ് തുടക്കത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക.

toilet

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയുടെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങള്‍, മെട്രോ സ്‌റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍, മാളുകള്‍, ആശുപത്രികള്‍ തുടങ്ങി സമീപമുള്ള എല്ലാ ടോയ്‌ലറ്റുകളുടെയും വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാവും.

English summary
The Government of India today launched a new app with a toilet locator which will help us find a restroom in the area we are in. Initially, the app will cover Delhi NCR and two cities in Madhya Pradesh. The app launch is a part of the Government’s Swacch Bharat initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X