കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്ക് ഇന്ത്യയിൽ; ശൈശവ മരണനിരക്ക് കുറയ്ക്കാന്‍ രാജ്യത്ത് വൻ പദ്ധതികൾ നടക്കുന്നതിനി‌യിൽ ഞെ‌ട്ടിക്കുന്ന സർവ്വെ റിപ്പോർട്ട്!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 2015ല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്ക് രേഖപ്പെടുതതിയിരിക്കുന്നത് ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ആകെയുള്ള 1000 ശിശു മരണങ്ങളില്‍ 47.8 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശൈശവ മരണനിരക്ക് കുറയ്ക്കാന്‍ രാജ്യത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

<strong>തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍‌ഗ്രസ്</strong>തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍‌ഗ്രസ്


2000-2015 കാലയളവില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2000ല്‍ 2.5 ദശലക്ഷമായിരുന്നത് 2015 ല്‍ 1.2 മില്ല്യണായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

Baby


രാജ്യത്തെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിന്റെ കണക്കെടുക്കുമ്പോള്‍ സമ്പന്നരും ദരിദ്രരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസാമിലാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. പഠിഞ്ഞാറന്‍ സംസ്ഥാനമായ ഗോവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടിയാണ് ഇത്.

5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ കാരണം പരിശോധിക്കുമ്പോള്‍ ഭൂരിഭാഗം മരണവും ജനിച്ച ഉടനെയുള്ള ഇന്‍ഫെക്ഷന്‍ മൂലവും പ്രസവത്തിനിടെയുമാണ്. 'ഇന്ത്യയില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറയ്ക്കാനും കുഞ്ഞിന്റെ ജനനനിരക്ക് മെച്ചപ്പെടുത്താനും വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ചും മരണ നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളില്‍.

2000-2015 വര്‍ഷത്തില്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ കാരണമാണ് ഗവേഷകര്‍ പരിശോധിച്ചത്. 2017 ല്‍, മരണ നിരക്കിലെ ആഗോള ശരാശരി(1000 ജനനങ്ങളില്‍ 39 മരണങ്ങള്‍)യുടെ അതേ നിരക്കിലാണ് ഇന്ത്യയിലെ കുട്ടികളുടെ മരണ നിരക്കെന്ന് യുഎന്‍ ഏജന്‍സി 2018 സെപ്തംബറില്‍ പുറത്തു വിട്ട കണക്കുകളും വ്യക്തമാക്കുന്നു.

English summary
India had more deaths among children under five than any other country in 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X