കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഒന്നും നേരത്തെ അറിയിച്ചിരുന്നില്ല; കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക, വിശദീകരണം

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനം കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നല്ലെന്ന് വ്യക്തമാക്കി അമേരിക്ക. ട്വിറ്ററിലൂടെയാണ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ നിർണായ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യ ഇക്കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വാർത്തകളെ തള്ളിയാണ് അമേരിക്കയുടെ പ്രസ്താവന.

ഇനി അതാണ് ലക്ഷ്യം.... പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദേശം, തിരഞ്ഞെടുപ്പിനായി അമിത് ഷാ കളി തുടങ്ങി!!ഇനി അതാണ് ലക്ഷ്യം.... പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദേശം, തിരഞ്ഞെടുപ്പിനായി അമിത് ഷാ കളി തുടങ്ങി!!

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുന്ന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യ തങ്ങളെ അറിയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസിന്റേതാണ് ട്വീറ്റ്.

modi-trump

കശ്മീരിലെ നിർണായക തീരുമാനങ്ങളെ കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് വിദേശകാര്യ സെക്രട്ടറി മെക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഗസ്റ്റ് ഒന്നിന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യാ ഉച്ചകോടിയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു റിപ്പോർട്ട്.

Recommended Video

cmsvideo
കാശ്മീര്‍ രണ്ടായി വിഭജിച്ചതിനു പിന്നിലെ കാരണം

പുൽവാമ ആക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം തള്ളിയാണ് ഇപ്പോൾ യുഎസ് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം യുഎൻ രക്ഷാ സമിതിയിലെ 5 രാജ്യങ്ങളെ കശ്മീരിലെ നടപടികൾ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.

English summary
India had not informed about the Kashmir move, says US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X