കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയ് ദിവസ്... ഇന്ത്യ സ്മരിക്കുന്നു, പാകിസ്താന്‍ കൊന്ന ആ 527 ധീരയോദ്ധാക്കളെ!

  • By Muralidharan
Google Oneindia Malayalam News

ല്ലി: രണ്ട് മാസം.. കൃത്യമായി പറഞ്ഞാല്‍ 1999 മെയ് മാസം 8 മുതല്‍ ജൂലൈ മാസം 26 വരെ കാര്‍ഗിലില്‍ നടന്ന ഇന്ത്യ - പാക് യുദ്ധം. അറുപത് ദിവസങ്ങളുടെ ചോര മരവിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ നിന്നും എത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത ദിവസമാണ് ഇന്ന്. ജൂലൈ 26.

<strong>പാടത്ത് പണി.. വരമ്പത്ത് കൂലി.. പേടി മാറാന്‍ ഏലസ്സും... കോടിയേരിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?</strong>പാടത്ത് പണി.. വരമ്പത്ത് കൂലി.. പേടി മാറാന്‍ ഏലസ്സും... കോടിയേരിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?

കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് കൃത്യം 17 വര്‍ഷങ്ങള്‍ തികയുന്നു. അതിര്‍ത്തിയില്‍ നിന്നും പാകിസ്താനെ തുരത്തിയോടിച്ച് ഇന്ത്യന്‍ ആധിപത്യം ഉറപ്പിച്ച ആ ദിവസമാണ് കാര്‍ഗില്‍ വിജയ് ദിവസ്. മൈനസ് 50 ഡിഗ്രി വരെ തണുത്ത കാലാവസ്ഥയിലും വിട്ടുകൊടുക്കാതെ പൊരുതിയ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 527 ധീരയോദ്ധാക്കളെ.. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയഗാഥ ഇങ്ങനെ...

ധീര യോദ്ധാക്കള്‍ക്ക് വേണ്ടി

ധീര യോദ്ധാക്കള്‍ക്ക് വേണ്ടി

കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ യോദ്ധാക്കളെ ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സ്മരിക്കുന്നു. തലസ്ഥാന നഗരമായ ദില്ലിയിലും കാര്‍ഗില്‍ - ദ്രാസ് സെക്ടറിലും കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്നു. പ്രധാനമന്ത്രി ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രണാമം അര്‍പ്പിക്കുന്നു.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1971 ലെ ഇന്ത്യ - പാക് യുദ്ധത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരം കൂടി. അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങളും തുടര്‍ക്കഥയായി.

കാര്‍ഗിലും കാലാവസ്ഥയും

കാര്‍ഗിലും കാലാവസ്ഥയും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണി എന്നാണ് കാര്‍ഗില്‍ അറിയപ്പെടുന്നത്. ശത്രുക്കളോട് മാത്രമല്ല പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ചാണ് ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്.

വേനല്‍ക്കാലത്ത് പോലും

വേനല്‍ക്കാലത്ത് പോലും

വേനല്‍ക്കാലത്ത് പോലും കൊടും ശൈത്യം അനുഭവപ്പെടുന്ന സ്ഥലമാണ് കാര്‍ഗില്‍. തണുപ്പ് കാലത്ത് മൈനസ് 50 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്. രണ്ട് മാസമാണ് ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട ഈ യുദ്ധത്തില്‍ സൈനികര്‍ പോരാടിയത്.

കാര്‍ഗിലില്‍ സംഭവിച്ചത്

കാര്‍ഗിലില്‍ സംഭവിച്ചത്

ശൈത്യകാലത്ത് അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് കാവല്‍ സൈനികര്‍ മാറി നില്‍ക്കാറുണ്ട്. 1999 ല്‍ നേരത്തെ മടങ്ങിയെത്തിയ പാകിസ്താന്‍ സൈന്യം കശ്മീര്‍ ഭീകരരുടെ സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കുകയായിരുന്നു.

യുദ്ധത്തിലേക്ക്

യുദ്ധത്തിലേക്ക്

വിവരമറിഞ്ഞ സൈന്യം പാകിസ്താനെ പ്രതിരോധിക്കുകയായിരുന്നു. മെയ് എട്ട് മുതല്‍ ജൂലൈ 26 വരെ നടന്ന സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയുടെ 527 ധീരയോദ്ധാക്കള്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു.

മോദിയുടെ സന്ദേശം

മോദിയുടെ സന്ദേശം

കാര്‍ഗില്‍ വിജയ് ദിവസമായ ജൂലൈ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീരമൃത്യു വരിച്ച ജവാന്മാരെ ഓര്‍മിച്ചു. ഇന്ത്യയുടെ അഭിമാനം കാത്ത ജവാന്മാരുടെ ത്യാഗവും സ്ഥൈര്യവും ഇന്ത്യ ഒരുകാലത്തും മറക്കില്ല. - മോദി ട്വിറ്ററില്‍ കുറിച്ചു

കാര്‍ഗില്‍ സ്മരണകളുമായി

കാര്‍ഗില്‍ സ്മരണകളുമായി

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവരും രാജ്യത്തിന് കാര്‍ഗില്‍ വിജയ് ദിവസില്‍ ആശംസകള്‍ അറിയിച്ചു. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരെ സ്മരിച്ചു.

English summary
India today recalls the might displayed by the Indian army, as the young soldiers had fought and won against the intruders in the 1999 Kargil War. Indians took to Twitter to salute the brave hearts who laid supreme sacrifice while guarding our borders on the 17th #KargilVijayDiwas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X