കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്നും ഒഴുകിയെത്തി കുഞ്ഞുശരീരം കൈമാറി ഇന്ത്യ; മൈന്‍ ഫീല്‍ഡുകള്‍ മറികടന്ന്!!

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും ഇന്ത്യയിലെ ഗ്രാമത്തിലേക്ക് 7 വയസ്സുകാരന്റെ ശവശരീരം ഒഴുകിയെത്തി. പര്‍വത പ്രദേശത്ത് നിന്ന് കൊത്തിയെടുത്ത ഐസ് ബ്ലോക്കുകള്‍ വെച്ച് സൂക്ഷിച്ച ശവശരീരം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിയന്ത്രണ രേഖ മറികടന്ന് തിരിച്ച് എത്തിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന നിരവധി ട്വിസ്റ്റുകള്‍ക്ക് ശേഷം ഹൃദയ സ്പര്‍ശിയായ ഒരു അപൂര്‍വ സംഭവമാണ് വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന ഗുരാസ് താഴ്‌വരയിലെ അച്ചൂറ ഗ്രാമത്തില്‍ നിന്നും പുറത്തു വരുന്നത്. വ്യാഴാഴ്ചയാണ് 7 വയസ്സുകാരനായ ആബിദ് ഷെയ്ഖിന്റെ മൃതദേഹം പാകിസ്താന്‍ സൈന്യത്തിന് കൈമാറിയത്.

<br>രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് ചങ്കിടിപ്പ്, സിന്ധ്യ ഭോപ്പാലിലെത്തി, തിരക്കിട്ട നീക്കങ്ങൾ!
രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് ചങ്കിടിപ്പ്, സിന്ധ്യ ഭോപ്പാലിലെത്തി, തിരക്കിട്ട നീക്കങ്ങൾ!


''എന്റെ ജീവിതത്തില്‍ ഇത്തരമൊരു കൈമാറ്റം ആദ്യമായാണ്,'' മൃതദേഹം കൈമാറിയ ഗുരസിലെ മുന്‍ എംഎല്‍എ നസീര്‍ അഹ്മദ് ഗുരേസി പറഞ്ഞു. ചൊവ്വാഴ്ചയാണ് അചൂരയിലെ നാട്ടുകാര്‍ കിഷന്‍ഗംഗ നദിയില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടത്. മണിക്കൂറുകള്‍ക്കകം, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ മിനിമാര്‍ഗ് അസ്തൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു ഫേസ്ബുക്ക് പേജില്‍ ''കാണാതായ കുട്ടിയുടെ'' ഒരു ഫോട്ടോ അവര്‍ കണ്ടു. തിങ്കളാഴ്ച കാണാതായ തങ്ങളുടെ മകന്‍ ആബിദിന്റെ മടങ്ങിവരവിനായി പാകിസ്താനില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അവര്‍ കണ്ടു.

india-pakistan-156239

''ഇതേക്കുറിച്ച് അറിഞ്ഞയുടനെ ഞങ്ങള്‍ സൈന്യത്തെ സമീപിക്കുകയും അതിര്‍ത്തിക്കപ്പുറത്തുള്ള അവരുടെ എതിരാളികളുമായി ഇക്കാര്യം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, ''ബന്ദിപോര ഡെപ്യൂട്ടി കമ്മീഷണര്‍ ഷബാസ് മിര്‍സ പറഞ്ഞു. അതേസമയം, അച്ചൂറ, മുമ്പൊരിക്കലുമുണ്ടാകാത്ത വിധത്തിലുള്ള പ്രശ്നത്തെയാണ് നേരിട്ടത്. ''പ്രദേശത്ത് മോര്‍ച്ചറി ഇല്ല. ഒടുവില്‍, ശരീരം അഴുകുന്നത് തടയാന്‍ പര്‍വതപ്രദേശത്ത് നിന്ന് കൊത്തിയെടുത്ത ഐസ്പാക്കുകള്‍ ഞങ്ങള്‍ ക്രമീകരിക്കേണ്ടി വന്നു, ''ഗുരസിലെ എസ്എച്ച്ഒ താരിഖ് അഹമ്മദ് പറഞ്ഞു.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. ശരീരം അഴുകിയേക്കുമെന്ന് ഭയന്ന് ഇന്ത്യന്‍ സൈന്യം മൃതദേഹം ഗുരസില്‍ നിന്ന് കൈമാറാന്‍ ആഗ്രഹിച്ചു. 200 കിലോമീറ്റര്‍ അകലെയുള്ള കുപ്‌വാര ജില്ലയിലെ ടീറ്റ്വാള്‍ ക്രോസിംഗിലൂടെ ഔദ്യോഗിക കൈമാറ്റ പോയിന്റില്‍ മൃതദേഹം സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായി. ഗുരസിന് ചുറ്റുമുള്ള പ്രദേശത്തെ മൈനുകള്‍ ആശങ്ക വര്‍ധിപ്പിച്ചതായി അധികൃതര്‍ പറയുന്നു. വൈകുന്നേരത്തോടെ, പാകിസ്താന്‍ പക്ഷം ഇത്തിരി അയഞ്ഞു. മറുവശത്ത് നിന്ന് പ്രതികരണം ലഭിക്കുന്നത് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരസേനാംഗങ്ങളും അടങ്ങുന്ന ഇന്ത്യന്‍ സംഘം കാത്തിരിപ്പ് തുടര്‍ന്നു. അതുവരെ 'മൃതദേഹം തിരികെ കൊണ്ടുവന്ന് ഗുരസിലെ ഒരു ആശുപത്രിയില്‍ സൂക്ഷിച്ചു,'' മിര്‍സ പറഞ്ഞു.

''വ്യാഴാഴ്ച രാവിലെ പാകിസ്ഥാന്‍ സൈന്യം പോസിറ്റീവായ പ്രതികരണം കാണിക്കുകയും മൃതദേഹം കൈമാറുകയും ചെയ്തു... മൃതദേഹം കൈമാറിയ ടീമിന് മൈന്‍ഫീല്‍ഡ് ഏരിയയിലൂടെ മീറ്റിംഗ് പോയിന്റില്‍ എത്തിച്ചേരേണ്ടി വന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ''ഉച്ചയ്ക്ക് 12.39 നാണ് ഞങ്ങള്‍ മൃതദേഹം കൈമാറിയത്, തിരിച്ചറിഞ്ഞ ശേഷം പാകിസ്ഥാന്‍ സൈന്യം അത് സ്വീകരിച്ചു,'' ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.

English summary
India hand over baby's deadbody to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X