കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അടിച്ചുകൊല്ലല്‍; യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് അടിച്ചുകൊന്നു, പശുക്കടത്ത്, ഒരാള്‍ പിടിയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
പശു കടത്ത് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട ആക്രമണം | Oneindia Malayalam

ഛണ്ഡീഗഡ്: ഹരിയാനയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. നാല് പേര്‍ ചേര്‍ന്നാണ് കൊലപാതം നടത്തിയത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് 25കാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഹരിയാനയിലെ പല്‍വാളിനടുത്താണ് സംഭവം. രാജ്യത്ത് ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ ദാരുണ കൊലപാതകം. വിവരങ്ങള്‍ ഇങ്ങനെ....

കൈകാലുകള്‍ ബന്ധിച്ച്

കൈകാലുകള്‍ ബന്ധിച്ച്

പല്‍വാളിലെ ബെഹ്‌റോള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ദില്ലിയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന ബെഹ്‌റോള. യുവാവിനെ കൈകാലുകള്‍ ബന്ധിച്ചാണ് അടിച്ചുകൊന്നത്.

പശുവിനെ മോഷ്ടിച്ചു

പശുവിനെ മോഷ്ടിച്ചു

പശുവിനെ കടത്തി കൊണ്ടുപോയെന്നും മോഷ്ടാവിനെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഗ്രാമത്തില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നു. വിവരം അറിഞ്ഞവരെല്ലാം സംഘടിച്ചെത്തി. വന്‍ ജനക്കൂട്ടം സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

സുഹൃത്തുക്കള്‍ക്ക് മര്‍ദ്ദനം

സുഹൃത്തുക്കള്‍ക്ക് മര്‍ദ്ദനം

യുവാവിനൊപ്പം രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. ഇവര്‍ക്കും മര്‍ദ്ദനമേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. ഇരുവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. മര്‍ദ്ദനത്തിലേറ്റ പരിക്കാണ് യുവാവിന്റെ മരണ കാരണമെന്ന് പോലീസിന്റെ പ്രാഥമിക പരിശോധയില്‍ വ്യക്തമായി.

പേര് പുറത്തുവിട്ടിട്ടില്ല

പേര് പുറത്തുവിട്ടിട്ടില്ല

യുവാവിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ ഒരാളെ പോലീസ് പിടികൂടി. മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ തിരയുന്നുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളെ അധികംവൈകാതെ പിടികൂടുമെന്നും കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് പ്രതികരിച്ചു.

കോണ്‍ഗ്രസിന് പിറക്കുന്നത് പുതുയുഗം; പ്രിയങ്കാ ഗാന്ധി ദേശീയ നേതൃത്വത്തിലേക്ക്, സോണിയക്ക് പകരംകോണ്‍ഗ്രസിന് പിറക്കുന്നത് പുതുയുഗം; പ്രിയങ്കാ ഗാന്ധി ദേശീയ നേതൃത്വത്തിലേക്ക്, സോണിയക്ക് പകരം

രമ്യ നമ്പീശന് മാത്രമല്ല, ജോയ് മാത്യുവിനും തിരിച്ചടിയാകുന്നു; സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലരമ്യ നമ്പീശന് മാത്രമല്ല, ജോയ് മാത്യുവിനും തിരിച്ചടിയാകുന്നു; സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല

English summary
Haryana: Man beaten to death in Palwal over suspicion of cattle theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X