കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധയില്‍ സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; അഞ്ചാം സ്ഥാനത്ത്; ഗുരുതരം

  • By News Desk
Google Oneindia Malayalam News

ദില്ലി: അനുദിനം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും 9000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആശങ്കയുണ്ടാക്കുന്ന നിരക്കുകളാണ്. നിലവില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിതതുടെ എണ്ണത്തില്‍ ഇന്ത്യ സ്‌പെയിനിനേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്.

അഞ്ചാം സ്ഥാനത്ത്

അഞ്ചാം സ്ഥാനത്ത്

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ സ്‌പെയിനിനേയും മറികടന്നതോടെ ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. തുടച്ചയായി കേസുകളില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരേയും 243,722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 9000ന് മുകളില്‍ കേസുകള്‍

9000ന് മുകളില്‍ കേസുകള്‍

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇന്നലെ 9887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 294 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയില്‍ 9000ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ചികിത്സയില്‍

ചികിത്സയില്‍

രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും 1 ലക്ഷത്തിലധികം പേര്‍ ഇപ്പോഴും കൊവിഡ് ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ 8000 ലധികം പേര്‍ക്ക് കൊവിഡ് ഗുരുതരമായ നിലയില്‍ തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 6642 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ ശനിയാഴ്ച്ച മാത്രം 2739 പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുകയും 120 പേര്‍ മരണപ്പെട്ടുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 82,968 ആയി. 2969 പേര്‍ മരണപ്പെടുകയും ചെയ്തു.

 ചൈന

ചൈന

കണക്കുകള്‍ പ്രകാരം ചൈനയില്‍ ഇതുവരേയും 84000 ത്തിനടുത്ത് ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. െൈചനയിലെ കണക്കുകളുമായി താരകതമ്യപ്പെടുത്തുമ്പോള്‍ മഹാരാഷ്ട്ര കൊവിഡ് ബാധയില്‍ ചൈനയെ മറികടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 തമിഴ്‌നാട്

തമിഴ്‌നാട്

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ കൊവിഡ് ബാധിതര്‍ 30152 ആയിരിക്കുകയാമ്. ഇവിടെ ശനിയാഴ്ച്ച മാത്രം 1458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തോടെ തമിഴ്‌നാട്ടില്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ലോകത്തില്‍

ലോകത്തില്‍

ലോകത്തിതുവരേയും കൊവിഡ് മരണം നാല് ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരേയും 401,607 പേരാണ് മരണപ്പെട്ടിരിക്കുന്നത്. രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരേയും 6,966412 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 3,404415 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 20 ലക്ഷത്തോട് അടുക്കുകയാണ്.

കോണ്‍ഗ്രസ് നീക്കങ്ങളില്‍ പകച്ച് ബിജെപി; നേതാക്കളുടെ മടക്കം തകൃതി, തീരുമാനമാകാതെ മന്ത്രിസഭാ വികസനംകോണ്‍ഗ്രസ് നീക്കങ്ങളില്‍ പകച്ച് ബിജെപി; നേതാക്കളുടെ മടക്കം തകൃതി, തീരുമാനമാകാതെ മന്ത്രിസഭാ വികസനം

English summary
India has Became the Fifth Worst Coronavirus Hit Country in the World Surpassed Spain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X